വളരെ സന്തോഷത്തിൽ വിവാഹ വാർഷികാഘോഷ നിമിഷങ്ങൾ പങ്കുവെക്കുകയാണ് നടി അമല പോൾ. ഭർത്താവ് ജഗദ് ദേശായിയും കുഞ്ഞും അമലയ്ക്ക് ഒപ്പമുണ്ട്. കുമരകത്തെ കായലിന് നടുവില്‍ ഒരുക്കിയ സര്‍പ്രൈസ് ആഘോഷത്തില്‍ പങ്കെടുക്കുന്ന വീഡിയോ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കായലിന്റെ നടുവിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഇരുവരും വിവാഹ വാർഷികം ആഘോഷിച്ചത്. താൻ വളരെ സന്തോഷത്തിൽ ആണെന്നും മുൻ കാമുകന്മാർ അത് മനസിലാക്കിക്കോളൂ എന്നുമാണ് താരം ഓർമിപ്പിക്കുന്നത്. ഇപ്പോഴുള്ള തന്റെ ഭർത്താവ് വലിയ സ്നേഹമുള്ള ആളാണ്. യഥാർഥ പ്രണയം ഇതാണ് എന്നും താരം ഓർമിപ്പിക്കുന്നു.
‘എന്നും തന്നെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്ന ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ! എന്നും പ്രണയത്തെ നിലനിർത്തുന്ന ഒരു മനുഷ്യനെ ഭർത്താവായി ലഭിച്ചതിൽ ഞാൻ സന്തോഷവതിയാണെന്ന് തെളിയിക്കുന്നതാണ് കുമരകത്ത് എനിക്ക് ലഭിച്ച ഈ സർപ്രൈസ്. എന്നോട് വിവാഹ അഭ്യർത്ഥന നടത്തിയതുമുതൽ നീ എനിക്ക് തരുന്ന ഓരോ സർപ്രൈസും ഞാൻ ഓർക്കുന്നു. നമ്മുടെ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനായി നീ എടുക്കുന്ന പരിശ്രമം എങ്ങനെയാണെന്ന് നിങ്ങളുടെ ഈ സ്നേഹത്തിലൂടെ എനിക്ക് കാണിച്ചു തന്നു. സാഹസികതയുടെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ഒരു ജീവിതം നമുക്ക് ലഭിക്കട്ടെ. എന്റെ എല്ലാ മുന്ഡ കാമുകന്മാരും യഥാരത്ഥ പ്രണയമെന്തെ ശ്രദ്ധിച്ചു കാണുക.’- അമല പോൾ കുറിച്ചു.
View this post on Instagram
2023 നവംബര്‍ 30നായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. ഇരുവര്‍ക്കും അടുത്തിടെയാണ് പെണ്‍കുഞ്ഞ് ജനിച്ചത്. ഇളൈയ് എന്നാണ് അമലയുടെ കുഞ്ഞിന്റെ പേര്. അമല പോളിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. 2014ലാണ് സംവിധായകന്‍ എ.എല്‍. വിജയ്‌യെ ആണ് അമല വിവാഹം ചെയ്തത്. 2017ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതമാണ് ഈ വര്‍ഷം അമലയുടേതായി തിയേറ്ററുകളിലെത്തിയ സിനിമ.