രശ്മിക മന്ദാന-വിജയ് ദേവരകൊണ്ട പ്രണയം ഇടയ്ക്കിടെ ഗോസിപ്പുകളിൽ നിറായുള്ള ഒന്നാണ്. ഇരുവരും തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിൽ പോലും സോഷ്യൽമീഡിയയിൽ ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിൽ നിരവധി ചർച്ചകളാണ് നടക്കാറുള്ളത്. ഇരുവരും ഒരുമിച്ചാണ് അവധിക്കാല യാത്രകൾ പോലും നടത്താറുള്ളതെന്നും വിജയുടെ വീട്ടിലെ ചടങ്ങുകളിലെല്ലാം രശ്മികയുടെ സാന്നിധ്യമുണ്ടാകാറുണ്ടെന്നും പറയപ്പെടുന്നു. പ്രണയത്തിലാണോ അല്ലയോ എന്നതിൽ വ്യക്തതയില്ലെങ്കിലും ഇരുവരും തമ്മിൽ ശക്തമായൊരു ബോണ്ടുണ്ട്.
ഇപ്പോൾ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പ്രണയത്തിൽ ആണ് എന്ന് സോഷ്യൽ മീഡിയ ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ്. പുതിയ റിലീസ് പുഷ്പ 2: ദ റൂൾ വിജയ് ദേവരകൊണ്ടയുടെ കുടുംബത്തോടൊപ്പമാണ് രശ്മിക ഹൈദരാബാദില്‍ വച്ച് കണ്ടത്. വിജയ്‍യുടെ അമ്മ ദേവരകൊണ്ട മാധവിയും സഹോദരൻ ആനന്ദ് ദേവരകൊണ്ടയും ഒപ്പമുള്ള രശ്മികയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിട്ടുണ്ട്. അടുത്തിടെ പുഷ്പ 2യുടെ പ്രമോഷന് എത്തിയ രശ്മിക വിജയ് ദേവരകൊണ്ടയുടെ വസ്ത്ര ബ്രാൻഡായ RWDY യുടെ മെറൂൺ ഷർട്ട് ധരിച്ച് എത്തിയതും പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. ഇത് അവരുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.
അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ സിംഗിളല്ലെന്ന് വിജയ് ദേവരകൊണ്ട വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരാണ് തന്റെ ഗേള്‍ഫ്രണ്ട് എന്ന് വിജയ് ദേവരകൊണ്ട പറഞ്ഞിട്ടില്ല. ഇതിനു പിന്നാലെ രശ്മികയ്‌ക്കൊപ്പമുള്ള വിജയുടെ ചിത്രം സമൂഹമാദ്ധ്യങ്ങളില്‍ വൈറലാവുകയും ചെയ്തു. അടുത്തിടെ രശ്മികയും ഇതിന് ഒരു സൂചന നൽകിയിരുന്നു. ചെന്നൈയില്‍ പുഷ്‌പ2 വിന്‍റെ പ്രീ റിലീസില്‍ പങ്കെടുക്കവേ നിങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്‍ സിനിമാ മേഖലയില്‍ നിന്നാണോ എന്ന് അവതാരക ചോദിച്ചു. ഇതിന് മറുപടിയായി രശ്‌മിക പറഞ്ഞത് അതിനെപ്പറ്റി എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു.
കന്നഡ സിനിമകളിലൂടെ അറിയപ്പെടുന്ന നടിയായി മാറിയ രശ്മികയുടെ വിവാഹനിശ്ചയം വർഷങ്ങൾക്ക് മുമ്പ് സംവിധായകനും നടനുമായ റിഷഭ് ഷെട്ടിയുമായി നടന്നിരുന്നു. ഒരുമിച്ച് സിനിമ ചെയ്തതോടെയാണ് ഇരുവരും പ്രണയത്തിലായതും വിവാഹനിശ്ചയം നടത്തിയതും. എന്നാൽ വിവാഹ നിശ്ചയം കഴിഞ്ഞ് വൈകാതെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വിവാഹം മുടങ്ങി.