സീരിയൽ താരങ്ങളായ ജിഷിൻ മോഹന്റെയും അമേയ നായരുടെയും കപ്പിൾ റീൽ വീഡിയോ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അമേയക്ക് ഒപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് ജിഷിൻ ‘ഞാൻ നിന്നെ കണ്ട ആ ദിവസം ഏറെ ഇഷ്ടപ്പെടുന്നു’ എന്നാണ് കുറിച്ചത്. റീൽ വൈറൽ ആയതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായി.
സൗഹൃദത്തിനും മുകളിൽ ഒരു അടുപ്പവും ഇഷ്ടവും ജിഷിനോട് ഉണ്ടെന്നും ഇല്ലെന്ന് പറഞ്ഞാൽ കള്ളമാകുമെന്നുമാണ് അമേയ പറഞ്ഞത്. വിവാദങ്ങളെ പൂർണ്ണമായും തള്ളി കളയുന്നില്ല. എന്നാൽ കേട്ട വിവാദങ്ങൾ എല്ലാം ശരിയുമല്ല. ജിഷിനെ എനിക്ക് അറിയില്ല, എന്റെ ഫ്രണ്ടാണ് എന്ന് പറഞ്ഞാൽ അത് കള്ളമാകും. കള്ളം പറയുന്നതിനോട് എനിക്ക് യോജിപ്പില്ല എന്നാണ് അമേയ പ്രതികരിച്ചത്.
ഇതിനിടെ ജിഷിന്റെ മുന്‍ ഭാര്യയും നടിയുമായ വരദയുടെ പേരും വാര്‍ത്തകളില്‍ നിറഞ്ഞു. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വരദ പങ്കുവെച്ച് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ‘എന്തൊക്കെ കാണണം, എന്തൊക്കെ കേള്‍ക്കണം, എന്തായാലും കൊള്ളാം’! എന്നായിരുന്നു വരദ എഴുതിയത്. ഈ ദിവസങ്ങളില്‍ ജിഷിനും അമേയയും നല്‍കിയ അഭിമുഖങ്ങളും അതിന്റെ പേരില്‍ വരദയുടെ പേരുകൂടി വാര്‍ത്തയില്‍ നിറഞ്ഞതിനുള്ള മറുപടി എന്നോണമാണ് ഈ കുറിപ്പ് എന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.
വരദ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാംഗല്യം എന്ന സീരിയലില്‍ ചെറിയൊരു വേഷത്തില്‍ അമേയയും അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് നടി അതില്‍ നിന്ന് പിന്മാറി. ഇതിന് കാരണം സീരിയല്‍ ലൊക്കേഷനില്‍ വച്ച് വരദയുമായി ഉണ്ടായ പ്രശ്‌നങ്ങളാണെന്ന് പ്രചരണം ഉണ്ടായി. ജിഷിന്റെ പേരില്‍ ലൊക്കേഷനില്‍ വച്ച് നടിമാര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതായും അതാണ് അമേയ സീരിയലില്‍ നിന്ന് പിന്മാറിയതെന്നും തുടങ്ങി പലതരത്തിലാണ് പ്രചരണം ഉണ്ടായത്. എന്നാല്‍ അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നാണ് അമേയ വ്യക്തമാക്കിയത്. മാസത്തില്‍ അഞ്ചു ദിവസം പോലും ചിത്രീകരണം ഇല്ലാതെ വന്നതോടെയാണ് തനിക്ക് ആ സീരിയലില്‍ നിന്ന് പിന്മാറേണ്ടി വന്നതെന്നാണ് അമേയയുടെ പ്രതികരണം. പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും തന്റെ റിലേഷന്‍ഷിപ്പിനെ കുറിച്ചും പ്രതികരിച്ച് ജിഷിനും എത്തിയിരുന്നു.
content highlight: actress-varada-instagram-story