Celebrities

‘സിനിമയിൽ നിന്ന് വിട്ടുനിന്നത് എന്തിന് ‘? ശ്വേത മേനോന്റെ മറുപടി ഇങ്ങനെ | shwetha-menon

അഭിനയത്തിന് പുറമെ ടെലിവിഷന്‍ ഷോകളില്‍ വിധികര്‍ത്താവായും സജീവമാണ് ശ്വേത

മോഡലിങ്ങിലൂടെ മലയാളസിനിമയിലേക്ക് കാലെടുത്തുവച്ച താരമാണ് ശ്വേത മേനോന്‍. മലയാളത്തിൽ മാത്രമല്ല, ബോളിവുഡിലും സാന്നിധ്യം അറിയിച്ച ശേഷമാണ് ശ്വേത മലയാളത്തിലേക്ക് തിരികെ വരുന്നത്. ചെയ്യന്ന കഥാപാത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇന്നും ഓർത്തിരിക്കുന്നവയാണ്. അഭിനയത്തിന് പുറമെ ടെലിവിഷന്‍ ഷോകളില്‍ വിധികര്‍ത്താവായും സജീവമാണ് ശ്വേത. ഈയ്യടുത്ത് ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ അതിഥിയായും ശ്വേത എത്തിയിരുന്നു. സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയുമായിരുന്നു ശ്വേത. ബാദല്‍ ആണ് ശ്വേതയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ക്വീന്‍ എലിസബത്തിലും താരം അഭിനയിച്ചിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ ഒരുക്കുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്ന വെബ് സീരിസിലെ പ്രകടനം താരത്തിന് കയ്യടി നേടി കൊടുത്തു. ഇപ്പോഴിതാ സിനിമയിലെ ഇടവേളയെ കുറിച്ച് സംസാരിക്കുകയാണ് നടി.

താരത്തിന്റെ വാക്കുകളിലേക്ക് : 

“സിനിമയില്‍നിന്ന് വിട്ടുനിന്നിട്ടൊന്നുമില്ല. നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്ന വെബ് സിരീസിലൊക്കെ നല്ല രസിച്ചാണ് അഭിനയിച്ചത്. എന്നില്‍ അത്രകണ്ട് താല്‍പര്യം ജനിപ്പിക്കുന്ന കഥാപാത്രങ്ങള്‍ കിട്ടാത്തതു കൊണ്ടാണ് സിനിമയില്‍ കാണാത്തത്. പല ചര്‍ച്ചകളും ഇപ്പോഴും നടക്കുന്നുണ്ട്. മലയാളത്തില്‍ മാത്രമേ അഭിനയിക്കൂ എന്നൊന്നുമില്ല. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് ഏത് ഭാഷയും എനിക്ക് ഓക്കെയാണ്. കഥയും കഥാപാത്രവും നന്നാകണം എന്നുമാത്രം”.

മുംബൈയിലാണ് സ്ഥിരതാമസം എന്നതുകൊണ്ടുതന്നെ ഷൂട്ടിന് കേരളത്തിലേക്കും ചില ഹിന്ദി ഷൂട്ടുകള്‍ക്കായി ഉത്തരേന്ത്യയിലേക്കും സ്ഥിരം യാത്ര തന്നെയാണ്. അതിനിടെ അത്ര വേണ്ടപ്പെട്ട ഉദ്ഘാടനങ്ങളും മറ്റും ഉണ്ടാകും. ലോകമേ തറവാട് എന്ന് പറയുന്നപോലെ, ഭാരതമേ തറവാട് എന്നതാണ് എന്റെ സ്ഥിരം വാചകം. അച്ഛന്‍ എയര്‍ഫോഴ്‌സിലായിരുന്നതുകൊണ്ട് പഠിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിന് പുറത്തായിരുന്നു. എന്നാലും കേരളവും മലയാളികളും തന്നെയാണ് എപ്പോഴും മനസ്സില്‍”- ശ്വേത മേനോൻ പറഞ്ഞു.

അതിനിടെ സാബുവിനെ കുറിച്ചുള്ള സൗഹൃദത്തെ പറ്റിയും ശ്വേത സംസാരിച്ചു. “അപ്പിയറന്‍സ് കാണുമ്പോള്‍ ഇത്തിരി കണിശക്കാരനായി തോന്നുമെങ്കിലും സാബു വളരെ നല്ലൊരു വ്യക്തിയാണ്. ഇന്നസെന്റാണ് സാബു. എന്റെ ഒഫിഷ്യല്‍ കാമുകനാണെന്നാണ് ഞാന്‍ എല്ലാവരോടും പറയാറുള്ളത്. ജെന്റിലായിട്ടുള്ള ചിലരില്‍ ഒരാളാണ്. എനിക്ക് സാബുവിനെ അടുത്ത പരിചയം ബിഗ്‌ബോസ് വീട്ടില്‍ നിന്നാണ്. പക്ഷെ ആകെ കുറച്ച് ദിവസം മാത്രമേ ഞാന്‍ അവിടെ ഉണ്ടായിരുന്നുള്ളല്ലോ. സാബുവിനോട് അടുത്ത് സംസാരിച്ച് വന്നപ്പോഴേക്ക് ഞാന്‍ ബിഗ്‌ബോസില്‍ നിന്നും പുറത്തായി. എന്നാല്‍ അതിന് ശേഷവും സൗഹൃദം തുടര്‍ന്നു”- ശ്വേത മേനോൻ പറഞ്ഞു.

content highlight: shwetha-menon-actress-interview