Entertainment

നെറ്റ്ഫ്‌ളിക്‌സ് സബ്സ്‌ക്രിപ്ഷൻ അവസാനിച്ചോ; സൂക്ഷിച്ചോളൂ തട്ടിപ്പ് പിന്നാലെയുണ്ട്

ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിനെ ലക്ഷ്യമിട്ട് ചില സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നതായി വിവരം. സബ്സ്‌ക്രിപ്ഷൻ അവസാനിച്ചുവെന്ന് പറഞ്ഞാണ് ഉപയോക്താക്കളെ തട്ടിപ്പ് സംഘം വലയിലാക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് സബ്സ്‌ക്രിപ്ഷൻ അവസാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള സന്ദേശം വഴിയാണ് ഒരു തരം തട്ടിപ്പ് ആരംഭിക്കുന്നത്. ഇതോടെ സബ്സ്‌ക്രിപ്ഷൻ പുതുക്കാൻ ഉപയോക്താക്കൾ ശ്രമിക്കുമ്പോൾ പേയ്മെന്റ് തടസ്സപ്പെട്ടുവെന്ന് കാണിക്കുന്ന ഒരു സന്ദേശം കൂടി ലഭിക്കും. ഇതുവഴി ക്രെഡിറ്റ് , ഡെബിറ്റ് കാർഡുകളുടെ വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ് നടക്കുന്നത്.ഇത് നിലവിൽ 23 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു.ലോഗിൻ ക്രെഡൻഷ്യലുകളും ക്രെഡിറ്റ് കാർഡ് വിശദാംശങ്ങളും മോഷ്ടിച്ചുകൊണ്ടാണ് തട്ടിപ്പ്. നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് ഉടൻ Suspend ആകുമെന്ന തരത്തിൽ വ്യാജ സന്ദേശങ്ങളിലൂടെയാണ് തട്ടിപ്പ് അരങ്ങേറുന്നത്.തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളൊന്നും ഇതുവരെ റിപ്പാർട്ട് ചെയ്തിട്ടില്ലെങ്കിലും നെറ്റ്ഫ്‌ലിക്‌സ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നാണ് ടെക്ക് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

നെറ്റ്ഫ്‌ലിക്‌സിനോട് സമാനമായ രീതീയിലുള്ള ഒരു വെബ്‌സൈറ്റിലേക്കാണ് ഉപയോക്താക്കൾ പെയ്‌മെന്റ് പ്രക്രിയ പൂർത്തിയാക്കാനായി പോകുക. ഒറ്റ നോട്ടത്തിൽ ഈ വെബ്‌സൈറ്റ് നെറ്റ്ഫ്‌ലികസുപോലെ തന്നെ തോന്നിക്കുന്നതിനാലാണ് പലരും തട്ടിപ്പിൽ വീണ് പോകുന്നത്.

Latest News