ബാലയുടെ മൂന്നാമത്തെ വിവാഹമാണ് കോകിലയുമായുള്ളത്. അമൃതയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം ബാല എലിസബത്തിനെ വിവാഹം കഴിച്ചിരുന്നു. ഇരുവരും സോഷ്യല്‍ മീഡിയയിലെ ജനപ്രീയ ജോഡിയായിരുന്നു. എന്നാല്‍ ആ ബന്ധത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നു.
ബാലയുടെ ആദ്യ ജീവിത പങ്കാളി ഗായികയായ അമൃത സുരേഷായിരുന്നു. അതൊരു പ്രണയ വിവാഹമായിരുന്നു. എന്നാൽ അതിനും മുമ്പ് നടൻ ചന്ദന എന്നൊരു പെൺകുട്ടിയെ വിവാഹം കഴിച്ചിട്ടുള്ളതായി അടുത്തിടെ പ്രചരിച്ചിരുന്നു. അതിൽ സത്യമില്ലെന്നാണ് ബാല പറയുന്നത്. അമൃതയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം ബാലയ്ക്ക് പങ്കാളിയായി വന്നത് എലിസബത്ത് ഉദയനായിരുന്നു. വിവാഹം പക്ഷെ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരുന്നില്ല.
ഒരു വർഷം മുമ്പ് എലിസബത്തുമായുള്ള ബന്ധവും ബാല അവസാനിപ്പിച്ചു. ശേഷമാണ് ബാലയുടെ മാമന്റെ മകളായ കോകില നടന്റെ ജീവിതത്തിലേക്ക് വരുന്നത്. ഒരു വർഷമായി കൊച്ചിയിൽ ബാലയ്ക്കൊപ്പം കോകില താമസിക്കുന്നുണ്ട്. പക്ഷെ അടുത്തിടെയാണ് ഇരുവരും ഔദ്യോഗികമായി വിവാഹിതരായത്. വിവാഹത്തോടെ കൊച്ചി ഉപേക്ഷിച്ച ബാല ഇപ്പോൾ വൈക്കത്താണ് കോകിലയ്ക്കൊപ്പം താമസം.
ഇപ്പോഴിതാ ബാലയുടേയും കോകിലയുടേയും പഴയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മലയാളി പാപ്പരാസി എന്ന യൂട്യുബ് ചാനല്‍ പങ്കുവച്ച വീഡിയോയാണ് ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ ബാലയ്ക്കും ആദ്യ ഭാര്യ അമൃതയ്ക്കുമൊപ്പം നില്‍ക്കുന്ന കോകിലയെയാണ് കാണാന്‍ സാധിക്കുന്നത്. കൊച്ചുകുട്ടിയാണ് ചിത്രത്തിലെ കോകില. മാമാപ്പൊണ്ണ്, അതോ വേലക്കാരിയുടെ മകള്‍ എന്ന ക്യാപ്ഷനോടെയാണ് വീഡിയോയില്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
നേരത്തെ തന്റേയും കോകിലയുടേയും വിവാഹത്തിന് പിന്നാലെ നല്‍കിയൊരു അഭിമുഖത്തില്‍ ബാല ഒരു ഫോട്ടോയുടെ കാര്യം പരാമര്‍ശിച്ചിരുന്നു. കേരളം മൊത്തം ഞെട്ടുന്നൊരു ഫോട്ടോ തന്റെ പക്കലുണ്ടെന്നാണ് അന്ന് ബാല പറഞ്ഞത്. അന്ന് ബാല പറഞ്ഞ ആ ഫോട്ടോ തന്നെയാണോ ഇപ്പോള്‍ ചര്‍ച്ചയാകുന്നതെന്ന് യൂട്യൂബര്‍ ആയ വിവി ഹിയര്‍ ചോദിക്കുന്നുണ്ട്. വിവി ഹിയര്‍ യൂട്യൂബ് ചാനലിലൂടെ രണ്ട് സംഭവങ്ങളും ചര്‍ച്ച ചെയ്യുന്ന വീഡിയോയും ചര്‍ച്ചയാകുന്നുണ്ട്.
ബാലയും കോകിലയും ബന്ധുക്കള്‍ ആണെന്ന് താരം തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നനു. താനും എലിസബത്തും തമ്മില്‍ 21 വയസിന്റെ പ്രായ വ്യത്യാസമുണ്ടെന്നും ബാല തുറന്ന് പറഞ്ഞിരുന്നു. അതിനാല്‍ ഇങ്ങനൊരു ചിത്രത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ല. എന്നാല്‍ പ്രചരിക്കുന്നത് യഥാര്‍ത്ഥ ചിത്രമാണോ അതോ വ്യാജമായി സൃഷ്ടിച്ചെടുത്തതാണോ എന്ന കാര്യത്തില്‍ വ്യക്തത ലഭ്യമായിട്ടില്ല. ചിത്രത്തിന്റെ സത്യാവസ്ഥയെ ചൊല്ലിയുള്ള തര്‍ക്കവും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.
പ്രചരിക്കുന്ന ചിത്രം യഥാര്‍ത്ഥമെങ്കില്‍ ബാലയും കോകിലയും തമ്മിലുള്ള പ്രായ വ്യത്യാസം 21 നേക്കാളും കൂടുതലാകുമെന്നും സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ പറയുന്നുണ്ട്.
അതേസമയം ഭാര്യ കോകിലയ്ക്കെതിരായ വിമർശനത്തിൽ രൂക്ഷമായി തുറന്നടിച്ച് നടൻ ബാല രംഗത്തെത്തി. കോകിലയെ വേലക്കാരിയെന്ന് ആക്ഷേപിച്ച യുട്യൂബർക്കെതിരെയാണ് ബാല ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. പരസ്യമായി മാപ്പ് പറയണമെന്നും അയാളെ നിയമത്തിന് വിട്ടുകൊടുക്കില്ലെന്നും ബാല വീഡിയോയിൽ തുറന്നടിച്ചു.
ബാലയുടെ വാക്കുകൾ-
മറ്റൊരാളുടെ ഭാര്യയെ വേലക്കാരി എന്ന് വിളിക്കുന്നതാണോ നിങ്ങളുടെ സംസ്‌കാരം. എന്റെ മാമന്റെ മകളാണ് കോകില, നിന്റെ ഭാര്യയെ കുറിച്ച് ഞാൻ പറഞ്ഞാൽ എന്തായിരിക്കും. ഞാൻ പറയുന്നു, നിങ്ങൾ സിനിമയെ കുറിച്ചും റിലീസിനെ കുറിച്ചും അഭിനയത്തെ കുറിച്ചൊക്കെ സംസാരിക്കൂ, ഇന്ന് എന്റെ ഭാര്യയുടെ കണ്ണു നിറഞ്ഞു.
അടുത്തവന്റെ ഭാര്യയെ വേലക്കാരി എന്ന് വിളിക്കുന്ന നിയമം ഈ നാട്ടിലുണ്ടോ? ഞാൻ ക്ഷേത്ര ദർശനവും മറ്റ് നല്ലകാര്യങ്ങളുമായി ഞാൻ മുന്നോട്ട് പോകുകയാണ്. വൈക്കത്തെ ആളുകൾക്ക് വേണ്ടിയുള്ള നല്ല കാര്യങ്ങൾ ചെയ്യുകയാണ്. എന്റെ വാക്ക് ഞാൻ തെറ്റിച്ചോ. ഞങ്ങൾ രണ്ട് പേരും നല്ലതായിട്ട് ഇരിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമല്ല, എന്ത് വേണമെങ്കിലും പറഞ്ഞുണ്ടാക്കും. അടുത്തവന്റെ ഭാര്യയേയും മക്കളേയും കുറിച്ച് എന്ത് പറയാൻ പറ്റുമോ അതൊക്കെ പറയുന്നതാണ് നിന്റെയൊക്കെ സംസാരം.
കോകിലയുടെ അച്ഛൻ ഇന്ന് വിളിച്ചിരുന്നു. അദ്ദേഹം രാഷ്ട്രീയത്തിൽ വല്യ ആളാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. പോലീസിൽ പരാതി കൊടുക്കേണ്ട എന്ന് പറഞ്ഞു. എല്ലാം ഇനി പുള്ളി നോക്കിക്കൊള്ളാമെന്ന്. ഇത് ചെയ‌്തവൻ മാപ്പ് പറയണം. ഇതൊന്നും ഞാൻ അല്ല ആദ്യം തുടങ്ങി വെച്ചത്. ആക്ഷനും റിയാക്ഷനും വ്യത്യസ്തമാണ്. എല്ലാത്തിനും ഒരു മര്യാദ വേണ്ടേ.
ആളെ എനിക്കറിയാം. ഡയറക്‌ട് മെസേജ് ആണിത്. മാപ്പ് പറയണം, നിയമത്തിന് വിട്ടുകൊടുക്കില്ല നിന്നെ, അവരുടെ അച്ഛൻ നോക്കിക്കോളാം എന്ന് പറഞ്ഞിട്ടുണ്ട്. ഇനി തൊട്ട് അടുത്തവന്റെ കുടുംബത്തിൽ കയറി കളിക്കരുത്. ഇത് നേരിട്ടുള്ള മുന്നറിയിപ്പാണ്’, എന്നാണ് ബാല പറയുന്നത്’, ബാല പറഞ്ഞു.
content highlight: kokila-is-not-a-servant