മലയാളികളുടെ പ്രിയപ്പെട്ട താരതമ്പതികളാണ് ഫഹദും നസ്രിയയും. ഒരുമിച്ച് അഭിനയിച്ച പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്യുകയായിരുന്നു ഇരുവരും. വിവാഹ സമയത്ത് നിരവധി വിമർശനങ്ങളും താരങ്ങൾക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് വിമർശിക്കപ്പെട്ടത്. ഫഹദ് ഇപ്പോഴും സിനിമയിൽ വളരെ സജീവമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ഇതിനോടകം തന്നെ ഫഹദ് ചെയ്തു. നസ്രിയ ഇടവേളകളിലാണ് സിനിമകൾ ചെയ്യുന്നത്. ഏറ്റവും പുതിയതായി ബേസിലിനൊപ്പം നായികയായി അഭിനയിച്ച നസ്രിയയുടെ സിനിമ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാളത്തിലെ ഏറ്റവും ജനപ്രീയ നായികയായി മാറാന്‍ നസ്രിയയ്ക്ക് സാധിച്ചിരുന്നു. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, കൂടെ പോലുള്ള ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നായികയാണ് നസ്രിയ. പിന്നീടാണ് നസ്രിയ നടന്‍ ഫഹദ് ഫാസിലിനെ വിവാഹം കഴിക്കുന്നതും സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നതും.
വിവാഹ ശേഷം നസ്രിയ മടങ്ങി വന്നത് ട്രാന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നാലെ ഒരു തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. ഇതിന് ശേഷം നസ്രിയ പിന്നീട് സിനിമകളൊന്നും ചെയ്തിരുന്നില്ല. ഇപ്പോഴിതാ നസ്രിയ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. സൂഷ്മദര്‍ശിനി എന്ന സിനിമയിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. നാല് വര്‍ഷത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമയാണിത്. എംസി ജിതിന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന്‍ ബേസില്‍ ജോസഫ് ആണ്.
അതേസമയം നസ്രിയയുടെ സഹോദരന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനോടനുബന്ധിച്ചും ചില പരിഹാസങ്ങള്‍ നടിക്ക് നേരിടേണ്ടി വന്നു. എന്നാല്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ നസ്രിയ പങ്കുവെച്ച പുതിയ ഫോട്ടോയ്ക്ക് വളരെ മോശമായ രീതിയിലുള്ള കമന്റുകള്‍ ആണ് വരുന്നത്.
മുന്‍പ് കണ്ടിരുന്നതില്‍ നിന്നും കുറച്ചു കൂടി വ്യത്യസ്തമായി മോഡേണ്‍ ലുക്കിലുള്ള വസ്ത്രം ധരിച്ച് അതീവ സുന്ദരിയായിട്ടാണ് നസ്രിയ എത്തിയിരിക്കുന്നത്. എന്നാല്‍ ഇത് നസ്രിയ തന്നെയാണോ എന്നും മുന്‍പ് ഇങ്ങനെ കണ്ടിട്ടില്ലല്ലോ എന്ന് തുടങ്ങി നടിയുടെ ശരീരത്തെയും കഥാപാത്രത്തെയും വിമര്‍ശിച്ചു കൊണ്ടാണ് ആളുകള്‍ എത്തിയത്.
നസ്രിയയുടെ വസ്ത്രം വളരെ മോശമാണെന്നും എന്റെ മനസ്സില്‍ ഉള്ള നസ്രിയ ഇതല്ല, ആദ്യം പേജ് മാറി പോയെന്നാണ് കരുതിയത്. അല്ല ഇത് നസ്രിയയുടെ പേജ് തന്നെയാണ്. ഇങ്ങനൊന്ന് പ്രതീക്ഷിച്ചിരുന്നില്ല. മുന്‍പ് ഉണ്ടായിരുന്ന രീതികളൊക്കെ മാറിയല്ലേ എന്നിങ്ങനെയാണ് നസ്രിയയോടുള്ള കമന്റുകള്‍.
അതേ സമയം പഴയ നസ്രിയയെ ആഗ്രഹിക്കുന്നവര്‍ പഴയ ഫോട്ടോകള്‍ നോക്കൂ. ആ സ്ത്രീയെ സമാധാനത്തോടെ വിടൂ. അവള്‍ ഈ വസ്ത്രം പൂര്‍ണ്ണമായും അവളുടെ ഇഷ്ടത്തോടെ ധരിച്ചതാണ്. മറ്റുള്ളവര്‍ അതില്‍ അഭിപ്രായം പറയേണ്ടതില്ല.
കുറച്ചു വര്‍ഷങ്ങള്‍ക് മുന്‍പ് ഏതോ ഒരു മൂവിയില്‍ എന്തോ എഡിറ്റ് ചെയ്തു വെച്ചുവെന്ന് പറഞ്ഞു ഉണ്ടായ പുകില്‍. ഇപ്പോള്‍ ഉള്ള ഫോട്ടോ ഈ കോലത്തില്‍. അന്ന് ഇതുപോലെ ചിന്തിച്ചാല്‍ പോരായിരുന്നോ എന്നാണ് ഒരാള്‍ നസ്രിയയോട് ചോദിച്ചത്. എന്നാല്‍ അതവള്‍ക്ക് പതിനെട്ട് വയസ് പോലുമില്ലാത്ത കാലത്തെ കഥയാണെന്ന് ആരാധകര്‍ ഓര്‍മ്മപ്പെടുത്തുന്നു.
ആരാധകരുടെ അഭിപ്രായം മാനിച്ച് നാളെ നസ്രിയ പര്‍ദ്ദയിട്ട് ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നതാണ്. ഇതിപ്പോള്‍ കമന്റ് ബോകസ് അല്ല, കുടുംബശ്രീ മീറ്റിങ്ങായോ? നസ്രിയയുടെ ആ ചിത്രം കണ്ടിട്ട് പെട്ടെന്ന് കമന്റ് സെക്ഷനിലേക്കാണ് വന്നത്. കാരണം ചില ആളുകള്‍ക്ക് നസ്രിയയുടെ ഈ ചിത്രം കണ്ടാല്‍ ദേഷ്യം തോന്നുമെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. നിങ്ങള്‍ ടിവിയില്‍ കണ്ടപ്പോള്‍ അവള്‍ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ്. ഇന്ന് അവള്‍ വലുതായി. ഇത് അവളുടെ ജീവിതം. അവളെ ജീവിക്കാന്‍ അനുവദിക്കുക… എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
content highlight: nazriya-nazim-get-negative-comment