Celebrities

പുഷ്പയിലെ ​ഗാനത്തിന് ചുവടുവെച്ച് ദിൽഷയും റംസാനും ; ഒറിജിനലിനേക്കാൾ കൊള്ളാമെന്ന് ആരാധകർ

‘പുഷ്പ 2: ദ റൂൾ’ ചിത്രം പോലെ തന്നെ ചിത്രത്തിലെ ​ഗാനങ്ങളും ട്രെൻഡിങ് ആണ്. ആദ്യ ഭാ​ഗത്തിൽ ‘ശ്രീവല്ലി’ ​ഗാനവും അല്ലുവിന്റെ നൃത്തച്ചുവടുകളുമായിരുന്നു ശ്രദ്ധ നേടിയിരുന്നത് എങ്കിൽ രണ്ടാം ഭാ​ഗത്തിൽ സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചത് ‘പീലിങ്സ്’ ​ഗാനമാണ്. ഇപ്പോൾ ‘പീലിങ്സ്’ എന്ന ആ പാട്ട് ‘പുഷ്പ 2’ പാട്ടുകൾ ആസ്വദിക്കുന്ന ഹിന്ദി, തെലുങ്ക്, ബം​ഗാളി, തമിഴ്, കന്നട എല്ലാ ആരാധകരും ഏറ്റുപാടുന്നു. പ്രണവം ശശിയും സിതാര കൃഷ്ണകുമാറും ചേർന്നാണ് ‘പീലിങ്സ്’ ​ഗാനം മലയാളത്തിൽ പാടിയിരിക്കുന്നത്. ‌മുൻപ് ‘പുഷ്പ’യിലെ ‘സാമി…’ എന്ന പാട്ടും സിതാരയാണ് പാടിയത്.

ഐക്കൺ സ്റ്റാർ അല്ലു അർജ്ജുനും രശ്മിക മന്ദാനയും തീ പിടിപ്പിക്കുന്ന ചുവടുകളുമായി തകർത്താടിയ ​ഗാനത്തിന് ചുവടുവെക്കുകയാണ് ദിൽഷ പ്രസന്നനും റംസാനും. അതേ വേഷത്തിൽ തന്നെ എത്തി ഇരുവരും ആസ്വദിച്ച് ചുവടുകൾ വെക്കുകയാണ്. വലിയ സ്വീകാര്യതയാണ് ഇരുവരുടെയും നൃത്ത ചുവടുകൾക്ക് ലഭിക്കുന്നത്. ​ഗംഭീരമായി എന്ന് മാത്രമല്ല, ഒറിജിനലിനെക്കാൾ കൊള്ളാം എന്നാണ് ആരാധകർ പറയുന്നത്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ബി​ഗ് ബോസിലൂടെ കരിയർ മാറ്റി മറിച്ചവരാണ് ദിൽഷയും റംസാനും. മലയാളത്തിലെ ഏറ്റവും സംഭവബഹുലമായ ബി​ഗ് ബോസ് സീസണ്‍ ആയ നാലാം സീസണിലെ വിന്നർ കൂടിയാണ് ദില്‍ഷ. ദിൽഷയുടെ ഫോട്ടോഷൂട്ടുകളും നൃത്തച്ചുവടുകളും ആരാധാകർ എപ്പോഴും ഏറ്റെടുക്കാറുണ്ട്. ദിൽഷ റംസാൻ കോംമ്പോയും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. അത്തരത്തിൽ തന്നെയാണ് ‘പീലിങ്സ്’ ​ഗാനത്തിലെ ഇരുവരുടെയും നൃത്തം ആരാധകർ ഏറ്റെടുത്തത്. ബാലതാരമായ വൃദ്ധി വിശാലും ​ഗാനത്തിന് ഒപ്പം തകർത്താടുന്ന വീഡിയോ പങ്കുവെച്ചിരുന്നു. നിങ്ങൾക്ക് മുൻപേ വൃദ്ധിക്കുട്ടി ഈ ​ഗാനം തൂക്കി എന്ന കമന്റുകൾ വേറെയും ഉണ്ട്. വൃദ്ധിയുടെ നൃത്തച്ചുവടുകൾക്ക് സാക്ഷാൽ രശ്മിക തന്നെ വൃദ്ധിയുടെ ചുവടുകൾ കമന്റിലൂടെ അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു.

ഡിസബര്‍ അഞ്ചിനാണ് പുഷ്​പ ദി റൂള്‍ റിലീസ് ചെയ്​തത്. സുകുമാര്‍ സംവിധാനം ചെയ്​ത ചിത്രത്തിന്‍റെ ആദ്യഭാഗം വമ്പന്‍ ഹിറ്റായിരുന്നു. രണ്ടാം ഭാ​ഗത്തെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങൾ കേരളത്തിൽ ഉയരുന്നുണ്ടെങ്കിലും കർണാടകയിലും തമിഴിലും ചിത്രം തകർത്ത് ഓടുകയാണ്.