Careers

നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ ഒഴിവുകൾ; ഈ യോഗ്യതയുണ്ടോ? ശമ്പളം 2 ലക്ഷം രൂപ! | national-highways-authority-invites-application

ആകെയുള്ള 17 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ മാനേജര്‍ (ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരും തല്‍പരരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ആകെയുള്ള 17 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. അപേക്ഷകരുടെ പ്രായം പരമാവധി 56 വയസായിരിക്കണം. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

സാധാരണയായി മൂന്ന് വര്‍ഷത്തേക്കായിരിക്കും നിയമനം. കമ്പനി ആവശ്യം, ജീവനക്കാരുടെ പ്രകടനം എന്നിവ അടിസ്ഥാനമാക്കി ഇത് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. ജീവനക്കാരുട തൃപ്തികരമായ പ്രകടനത്തിന് വിധേയമായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ അനുമതിയോടെ 5-ാം വര്‍ഷത്തിനുശേഷവും പരമാവധി 10 വര്‍ഷം വരെയും കൂടുതല്‍ നീട്ടാവുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പേ മെട്രിക്‌സ് ലെവല്‍ 11 അനുസരിച്ച് പ്രതിമാസം 67700 രൂപ മുതല്‍ 208700 രൂപ വരെ ശമ്പളം ലഭിക്കും. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും മറ്റും ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാര്‍ത്ഥികള്‍ ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ കൊമേഴ്സില്‍ ബാച്ചിലര്‍ അല്ലെങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കില്‍ സര്‍ട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് അല്ലെങ്കില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (ഫിനാന്‍സ്) ബിരുദം നേടിയിരിക്കണം. അല്ലെങ്കില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും സംഘടിത ധനകാര്യ, അക്കൗണ്ട്‌സ് സേവനത്തിലെ അംഗമായിരിക്കണം.

അനുഭവ പരിചയം

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ബജറ്റിംഗ്, ഇന്റേണല്‍ ഓഡിറ്റ്, കോണ്‍ട്രാക്ട് മാനേജ്മെന്റ്, ഫണ്ട് മാനേജ്മെന്റ് അല്ലെങ്കില്‍ ഡിബേഴ്സ്മെന്റ്, എന്‍ട്രി അക്കൗണ്ടിംഗ് സിസ്റ്റം എന്നിവയില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ പരിചയമുണ്ടായിരിക്കണം.

മുകളില്‍ ലിസ്റ്റുചെയ്തിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ എല്ലാ പ്രസക്തമായ രേഖകളുടെയും സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ ജനുവരി ആറിന് മുന്‍പ് അപേക്ഷാ ഫോമിനൊപ്പം അപ്ലോഡ് ചെയ്തിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. എബൗട്ട് അസ്-വേക്കന്‍സീസ്-കറന്റ് എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. ശേഷം കാണുന്ന റിക്രൂട്ട്മെന്റ് പരസ്യത്തില്‍ ക്ലിക്ക് ചെയ്യുക. അപ്ലൈ ക്ലിക്ക് ചെയ്താല്‍ സിസ്റ്റം നിങ്ങളെ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പോര്‍ട്ടലിലേക്ക് റീഡയറക്ട് ചെയ്യും. ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക.

മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ വിശദാംശങ്ങളും നല്‍കിക്കഴിഞ്ഞാല്‍, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഇ-മെയിലില്‍ ലഭിച്ച യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്തതിന് ശേഷം, ബന്ധപ്പെട്ട തസ്തികയിലേക്കുള്ള അപേക്ഷ പൂരിപ്പിക്കുക. ആവശ്യമായ ഡോക്യുമെന്റുകള്‍ അപ്ലോഡ് ചെയ്ത് ഫോം സമര്‍പ്പിക്കുക. എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പ് വരുത്തി ‘ഫൈനല്‍ സബ്മിറ്റ്’ ക്ലിക്ക് ചെയ്യുക.

content highlight: national-highways-authority-invites-application

Latest News