അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന ‘എന്ന് സ്വന്തം പുണ്യാളൻ’ എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്തു. നർമ്മവും രോമാഞ്ചം കൊള്ളിക്കുന്ന കഥാമുഹൂർത്തങ്ങളും ഇടകലർത്തിയാണ് ടീസർ എത്തിയിരിക്കുന്നത്. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരിയിൽ റിലീസ് ചെയ്യും. സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ പുറത്തിറക്കിയത്.
മലയാളത്തിലും തമിഴിലും ആയി പ്രദർശനത്തിന് എത്തുന്ന എന്ന് സ്വന്തം പുണ്യാളന്റെ നിർമ്മാണം ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് നിർവഹിക്കുന്നത്. ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അർജുൻ അശോകനും ബാലുവും അനശ്വരയും എത്തുന്നത്. സാംജി എം ആന്റണിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പുണ്യാളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളായി എത്തുന്നത്.
STORY HIGHLIGHT: ennu swontham punnylan movie teaser