Movie News

ഹിറ്റ് അടിക്കാന്‍ ആസിഫും അനശ്വരയും എത്തുന്നു; രേഖാചിത്രം’ റിലീസ് തീയതി പ്രഖ്യാപിച്ചു – rekhachithram release date

ചിത്രം 2025 ജനുവരി 9-ന് തീയേറ്ററുകളിലെത്തും

അനശ്വര രാജന്‍, ആസിഫ് അലി എന്നിവര്‍ നായികാ നായകന്മാരായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്ര’ത്തിന്റെ റിലീസ് തിയതി പുറത്തുവിട്ട് അണിയറപ്രവത്തകർ. ചിത്രം 2025 ജനുവരി 9-ന് തീയേറ്ററുകളിലെത്തും. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ നേരത്തേ പുറത്തുവിട്ട പോസ്റ്ററുകൾ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു.

പൊലീസ് വേഷത്തിൽ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷ. കന്യാസ്ത്രീയായാണ് ചിത്രത്തിലെ നായികയായ അനശ്വര രാജന്‍ എത്തുന്നത്. ജോഫിന്‍ ടി. ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥക്ക് ജോണ്‍ മന്ത്രിക്കല്‍ തിരക്കഥ രചിച്ച രേഖാചിത്രം ബിഗ് ബജറ്റ് ചിത്രമായാണ് ഒരുങ്ങുന്നത്.

മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടിനേടിയ സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവില്‍, സംഗീത സംവിധാനം: മുജീബ് മജീദ്.

STORY HIGHLIGHT: rekhachithram release date