Rashmika says Vijay Deverakonda will release the teaser of her new film
നടി രശ്മിക മന്ദാനയും നടന്‍ വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ക്കിടെ ആരാധകര്‍ക്കിടെയില്‍ ചര്‍ച്ചയായി നടിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. തന്റെ പുതിയ ചിത്രമായ ‘ദി ഗേള്‍ഫ്രണ്ടി’ന്റെ ടീസര്‍ റിലീസുമായി ബന്ധപ്പെട്ട് നടി പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റും സ്റ്റോറിയുമാണ് ആരാധകര്‍ക്കിടയില്‍ വീണ്ടും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്.
‘ദി ഗേള്‍ഫ്രണ്ട്’ സിനിമയുടെ ടീസര്‍ ഡിസംബര്‍ ഒമ്പതാം തീയതി വിജയ് ദേവരകൊണ്ട റിലീസ് ചെയ്യുമെന്നാണ് രശ്മിക മന്ദാന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവെച്ചത്. ഡിസംബര്‍ ഒമ്പതിന് രാവിലെ 11.07-നാണ് ടീസര്‍ റിലീസ് ചെയ്യുന്നത്. ടീസര്‍ റിലീസിന്റെ സ്റ്റോറിയില്‍ വിജയ് ദേവരകൊണ്ടയ്ക്ക് നടി നന്ദിയും അറിയിച്ചിട്ടുണ്ട്.
എന്തായാലും വിജയ് ദേവരകൊണ്ടയെയും രശ്മികയെയും ബന്ധിപ്പിച്ച് സാമൂഹികമാധ്യമങ്ങളില്‍ ആരാധകരുടെ പലവിധ അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ‘ബോയ്ഫ്രണ്ട് ഗേള്‍ഫ്രണ്ടിനെ അവതരിപ്പിക്കുന്നു’ എന്നായിരുന്നു ടീസര്‍ റിലീസുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമത്തില്‍ ഒരാളുടെ കമന്റ്.
മൂന്നുദിവസം മുന്‍പ് തന്റെ ഏറ്റവും പുതിയ ചിത്രമായ ‘പുഷ്പ-2’ കാണാനായി രശ്മിക മന്ദാന വിജയ് ദേവരകൊണ്ടയുടെ കുടുംബത്തിനൊപ്പം തിയേറ്ററിലെത്തിയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. വിജയ് ദേവരകൊണ്ടയുടെ അമ്മ ദേവരകൊണ്ട മാധവി, സഹോദരന്‍ ആനന്ദ് ദേവരകൊണ്ട എന്നിവര്‍ക്കൊപ്പമാണ് രശ്മിക സിനിമ കാണാനെത്തിയത്. എന്നാല്‍, വിജയ് ദേവരകൊണ്ട ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. ഇതിനുപിന്നാലെയാണ് നടിയുടെ ‘ദി ഗേള്‍ഫ്രണ്ട്’ സിനിമയുടെ ടീസര്‍ വിജയ് ദേവരകൊണ്ട റിലീസ് ചെയ്യുന്നത്.