tips

പിസ്ത പതിവായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍?

പ്രോട്ടീന്റെ കലവറയാണ് പിസ്ത. വിറ്റാമിന്‍ എ, ബി 6, കെ, സി, ഇ, കാത്സ്യം, അയേണ്‍, സിങ്ക്, പൊട്ടാസ്യം, ഫൈബര്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ നട്സാണ് പിസ്ത. പിസ്ത പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പിസ്ത കഴിക്കുന്നത് നല്ലതാണ്. കാരണം പിസ്തയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്സ് ആണ് ഉള്ളത്.

പ്രോട്ടീന്റെ കലവറയാണ് പിസ്ത. അതിനാല്‍ ഇവ കഴിക്കുന്നത് ശരീത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കും. വിറ്റാമിന്‍ ബി6 അടങ്ങിയ പിസ്ത പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ പിസ്ത ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ പിസ്ത കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി അമിതവണ്ണം കുറയ്ക്കാനും കഴിയും. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയ പിസ്ത ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തിന് പിസ്ത നല്ലതാണ്. പിസ്തയിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി6 രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂടാന്‍ സഹായിക്കും. ഓക്സിജന്‍ നിറഞ്ഞ രക്തം എത്തുന്നതോടെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം ശക്തമാകും. ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന പദാര്‍ത്ഥങ്ങളാണ് ആന്റിഓക്സിഡന്റുകള്‍. ശരീരത്തിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നത് തടയുന്നതിലൂടെ കാന്‍സറിന്റെയും മറ്റ് രോഗങ്ങളുടെയും സാധ്യത കുറയ്ക്കുന്നു.

കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ആന്റിഓക്സിഡന്റുകളായ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവയുടെ ഉറവിടമാണ് പിസ്ത. തിമിരം പോലുള്ള നേത്രരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ല്യൂട്ടിന്‍,

പിസ്ത കഴിക്കുന്നത് ഹൃദയസംബന്ധമായ നിരവധി ഗുണങ്ങള്‍ നല്‍കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. പിസ്ത രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കാന്‍ സഹായിക്കും. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ടെന്നതും ഹൃദ്രോഗത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുമെന്നും ?ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: HEALTH