Celebrities

രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാത്തത് എന്തുകൊണ്ട്? ‘എനിക്ക് വളരെ പെട്ടെന്നു തന്നെ ബോറടിക്കും’ | ranjini haridas

തന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ റിലേഷന്‍ഷിപ്പ് ശരത്തുമായുള്ളതാണെന്നാണ് രഞ്ജിനി പറയുന്നത്

തനിക്ക് ഒരുപാട് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് രഞ്ജിനി ഹരിദാസ്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി മനസ് തുറന്നത്. എന്തുകൊണ്ടാണ് താന്‍ വിവാഹം കഴിക്കാത്തതെന്നും രഞ്ജിനി പറയുന്നുണ്ട്. എനിക്ക് വളരെ പെട്ടെന്നു തന്നെ ബോറടിക്കും. അതുകൊണ്ടാകും ഞാനിപ്പോഴും വിവാഹം കഴിക്കാതിരിക്കുന്നത് എന്നാണ് രഞ്ജിനി ചിരിച്ചു കൊണ്ട് പറയുന്നത്.

അതേസമയം തന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ റിലേഷന്‍ഷിപ്പ് ശരത്തുമായുള്ളതാണെന്നാണ് രഞ്ജിനി പറയുന്നത്. എന്റെ റിലേഷന്‍ഷിപ്പുകളൊക്കെ ഒന്നൊന്നരവര്‍ഷം കഴിയുമ്പോള്‍ തകരാറാണ് പതിവ്. ഒരേ ആളെ തന്നെ മൂന്ന് വട്ടമൊക്കെ ഡേറ്റ് ചെയ്തിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു. ഒക്കെ ശ്രമിച്ചു നോക്കുന്നതാണ്. പിന്നീട് മനസിലാകും ആളുകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന്. അതോടെ നിര്‍ത്തിയെന്നും താരം പറയുന്നു.

തുടക്കത്തില്‍ ഉണ്ടാകുന്ന സ്വഭാവമായിരിക്കില്ല പിന്നീട്. സെലിബ്രിറ്റി ടാഗൊക്കെ വരുമ്പോള്‍ അവരിലും മാറ്റം സംഭവിക്കുന്നത് കാണാന്‍ സാധിക്കുമെന്നും താരം പറയുന്നു. റിലേഷന്‍ഷിപ്പിനെ മതം മാറിയവരും മതം മാറ്റാന്‍ ശ്രമിച്ചവരുമൊക്കെയുണ്ട്. 20 കളിലും 30 കളിലും 40 കളിലും പ്രണയിച്ചിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു. അതേസമയം, ശരത്തിനെ എനിക്ക് 16 വയസ് മുതല്‍ അറിയാം. ഞങ്ങള്‍ അത്ര ചെറുപ്പത്തില്‍ തന്നെ സുഹൃത്തുക്കളായിരുന്നുവെന്നും രഞ്ജിനി പറയുന്നുണ്ട്.

42-ാം വയസിലും ഞാന്‍ വിവാഹം കഴിക്കാത്തത് എന്തുകൊണ്ട് എന്ന് ആലോചിക്കുമ്പോള്‍ ഒരുപാട് കാരണങ്ങളുണ്ട്. അമ്മ ഒറ്റയ്ക്കാണ് ഞങ്ങളെ വളര്‍ത്തിയത്. പണവും വീടും ജീവിക്കാനുള്ള കാര്യങ്ങളുമുണ്ടെങ്കില്‍ ഒരാള്‍ കൂടെ വേണമെന്നില്ലെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നും താരം പറയുന്നു. പിന്നാലെ തന്റെ പ്രണയങ്ങളെക്കുറിച്ചും രഞ്ജിനി സംസാരിക്കുന്നുണ്ട്.

ഞാന്‍ റൊമാന്റിക് ആയൊരു ആളല്ല. ഷാരൂഖ് ഖാന്റെ സിനിമയൊക്കെ കണ്ടപ്പോള്‍ 1990 ല്‍ ഉണ്ടായിരുന്നു. പിന്നീട് അതൊക്കെ നുണയാണെന്ന് തിരിച്ചറിഞ്ഞു. ഞാന്‍ ഒട്ടും റൊമാന്റിക് അല്ല. എനിക്ക് പിഡിഎ ഒന്നും സാധിക്കില്ല. കെട്ടിപ്പിടിക്കുന്നതിലും ഉമ്മ വെക്കുന്നതിലുമൊന്നും പ്രശ്‌നമില്ല. എന്റെ റൊമാന്‍സ് അകത്താണ്. അത് പുറത്ത് കാണിക്കാന്‍ സാധിക്കില്ലെന്നാണ് രഞ്ജിനി പറയുന്നത്.

മലയാളികള്‍ക്ക് സുപരിചിതയാണ് രഞ്ജിനി ഹരിദാസ്. സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലെ അവതാരകയായിട്ടാണ് രഞ്ജിനിയെ മലയാളികള്‍ പരിചയപ്പെടുന്നത്. അതുവരെ മലയാള ടെലിവിഷന്‍ കണ്ടു പരിചയിച്ച അവതരണ രീതിയായിരുന്നില്ല രഞ്ജിനിയുടേത്. മുറി മലയാളവും ഇംഗ്ലീഷും ചേര്‍ത്തുള്ള സംസാരവും, സോ കോള്‍ഡ് മലയാളത്തിമല്ലാത്ത വസ്ത്ര ധാരണ രീതിയും പകരം വെക്കാനില്ലാത്ത എനിര്‍ജിയുമൊക്കെയായി അവതരണ രീതി തന്നെ പൊളിച്ചെഴുതുകയായിരുന്നു രഞ്ജിനി.

ഇന്ന് അവതരണ രംഗത്ത് ഐക്കണ്‍ ആണ് രഞ്ജിനി. അവതാരകര്‍ എന്നാല്‍ രഞ്ജിനിയ്ക്ക് മുമ്പും ശേഷവും എന്നായി മാറിയിരിക്കുന്നു. രഞ്ജിനിയ്ക്ക് ശേഷം വന്നവരില്‍ പലരും രഞ്ജിനിയെ അനുകരിക്കുന്നവരോ അവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നവരോ ആയിരുന്നുവെന്നതും രഞ്ജിനിയുണ്ടാക്കിയ ഇംപാക്ടിന്റെ തെളിവാണ്.

content highlight: ranjini-haridas-reveals-why-she-is-not-married