തൈര് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഇത് എല്ലുകളുടെ ആരോഗ്യവും പേശികളുടെ വളർച്ചയും വർധിപ്പിക്കുന്നു. ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള പരിഹാരമാണിത്.
ധാരാളം പോഷകങ്ങളും ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്ന ബാക്ടീരിയകളും കൊണ്ട് തൈര് നിറഞ്ഞിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യവും പേശികളുടെ വളർച്ചയും വർധിപ്പിക്കുന്നു. ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള പരിഹാരമാണിത്.
ഇതിൽ ഉയർന്ന പ്രോട്ടീനും കാൽസ്യം, വിറ്റാമിൻ ഡി, ബി -2, ബി -12 തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. തൈരിൽ കാൽസ്യവും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്, ദിവസവും ഒരു കപ്പ് തൈര് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
രാത്രിയിൽ തൈര് കഴിക്കാൻ പാടില്ലെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. എന്നാൽ, രാത്രിയിൽ തൈര് കഴിക്കുന്നതുകൊണ്ട് യാതൌരു കുഴപ്പവുമില്ലെന്ന് വിദഗ്ധർ പറയുന്നു. എന്നിരുന്നാലും, എന്തെങ്കിലും ദഹനപ്രശ്നങ്ങളുണ്ടെങ്കിൽ രാത്രിയിൽ തൈര് കഴിക്കുന്നത് അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കും. ഇതൊരു കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ഒരു പാലുൽപ്പന്നമാണ്. അതിനാൽ ഉപാപചയപ്രവർത്തനം കുറവുള്ള ദിവസത്തിലെ ഈ സമയത്ത് ദഹിക്കാൻ പ്രയാസമാണ്.
ആയുർവേദം അനുസരിച്ച് തൈര് ശരീരത്തിലെ കഫദോഷം വർധിപ്പിക്കും. രാത്രിയിൽ, ശരീരത്തിൽ കഫയുടെ സ്വാഭാവിക ആധിപത്യമുണ്ട്. ഇത് മൂക്കിലെ ഭാഗങ്ങളിൽ അമിതമായ മ്യൂക്കസ് വികസനത്തിന് കാരണമാകും. അതിനാലാണ് ആസ്ത്മ, ചുമ, ജലദോഷം എന്നിവയ്ക്ക് സാധ്യതയുള്ളവർ രാത്രിയിൽ തൈര് കഴിക്കുന്നത് ഒഴിവാക്കണമെന്നു പറയുന്നത്.
ദഹനപ്രക്രിയ എളുപ്പമാക്കുന്നതിന്, പകല്‍ സമയത്ത് പ്രത്യേകിച്ച് രാവിലെയോ, ഉച്ച കഴിഞ്ഞോ തൈര് കഴിക്കുന്നതാണ് നല്ലത്. ഈ സമയത്ത് തൈര് ദഹിപ്പിക്കാൻ എളുപ്പമാണ്. തൈര് മാത്രമായോ, ചോറിന്‍റെയോ, പച്ചക്കറികളുടെ കൂടെയോ തൈര് കഴിക്കാവുന്നതാണ്. പഴങ്ങളോ, മാങ്ങയോ ചെറിയ രീതിയില്‍ കൂടെ ചേര്‍ക്കുന്നത് ഗുണം മാത്രമല്ല തൈരിന്‍റെ രുചിയും കൂട്ടും.
തൈര് പൊതുവെ എല്ലാവർക്കും ഗുണപ്രദമാണ്. എന്നിരുന്നാലും, ലാക്ടോസ് അസഹിഷ്ണുതയോ പാലുൽപ്പന്നങ്ങളോട് അലർജിയോ ഉണ്ടെങ്കിൽ തൈര് ഒഴിവാക്കണം. കിഡ്‌നി പ്രശ്‌നങ്ങളോ ഉയർന്ന കൊളസ്‌ട്രോളോ ഉള്ളവർ തൈര് മിതമായ അളവിൽ കഴിക്കണം.
content highlight: what-is-the-best-time-to-have-curd-who-should-avoid-curd