Celebrities

ശോഭിത വിവാഹത്തിന് ധരിച്ചത് ഐശ്വര്യ റായിയുടെ മാലയും തൃഷയുടെ നക്ലൈസും? വിവാഹ സാരി ഡിസൈൻ ചെയ്തത് പരമ്പരാഗത ടച്ചുകളോടെ

ഏറെ ചർച്ചയായ വിവാഹമാണ് ശോഭിത ധുലിപാലയുടെയും നാഗചൈതന്യയുടെയും. അതിന് പല കാരണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയാവുന്നത് വിവാഹത്തിന് ശോഭിത ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളുമാണ്. പരമ്പരാഗത രീതിയില്‍ മാത്രമേ വിവാഹം ചെയ്യൂ എന്ന് പറഞ്ഞ ശോഭിത, വിവാഹത്തിന് ധരിച്ച സാരിയും ആഭരണങ്ങളും എല്ലാം ഇപ്പോൾ സൈബറിടങ്ങളിൽ ചര്‍ച്ച വിഷയമാണ്. പ്രി വെഡ്ഡിങ് ചടങ്ങുകളില്‍ നടി ധരിച്ചത് അമ്മയുടെയും അമ്മൂമ്മയുടെയുമൊക്കെ കൈമാറി വന്ന പാരമ്പര്യ ആഭരണങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹത്തിന് ധരിച്ച ആഭരണങ്ങള്‍ എല്ലാം ഡിസൈന്‍ ചെയ്യിപ്പിച്ചതാണ്.

‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിൽ തൃഷയും ഐശ്വര്യ റായിയും അണിഞ്ഞ അതേ മോഡൽ ആഭരണങ്ങളാണ് ശോഭിതയും വിവാഹത്തിനു അണിഞ്ഞത്. തൃഷയുടെ കഥാപാത്രമായ കുന്തവി അണിഞ്ഞ ചോക്കറും നെറ്റിച്ചുട്ടിയും അതേ പോലെയാണ് ശോഭിതയും ഉപയോഗിച്ചത്. ഒപ്പം ചിത്രത്തിൽ ഐശ്വര്യ റായി അണിഞ്ഞതുപോലെയുള്ള ആഭരണങ്ങളും അണിഞ്ഞു. ഈ സാമ്യത കണ്ടെത്തിയത് ആരാധകരാണ്.

വിവാഹ സാരിയാണ് മറ്റൊരി ആകര്‍ഷണം. വിവാഹ സാരി ഡിസൈൻ ചെയ്തത് പരമ്പരാഗത ടച്ചുകളോടെയാണ്. താലികെട്ടുമ്പോള്‍ ധരിച്ചത് വെള്ളയില്‍ ചുവപ്പ്‌ബോര്‍ഡരില്‍ സ്വര്‍ണ നിറത്തില്‍ ഡിസൈന്‍ ചെയ്ത സാരിയാണ്. അതിന് ശേഷം ധരിച്ച സ്വര്‍ണ നിറത്തിലുള്ള കാഞ്ചീവരം സില്‍ക് സാരി ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത് കരകൗശലത്തില്‍ പേരുകേട്ട നീത ലുല്ലയാണ്. മുപ്പതിനായിരം മുതല്‍ 2.15 ലക്ഷം വരെയാണ് നീതയുട ഒരു സാരിയുടെ വില. ശോഭിതയുടെ സാരിയ നീതയുടെ കരിയറിലെ സ്‌പെഷല്യ ആയതുകൊണ്ട് തന്നെ വില ഒട്ടും കുറവായിരിക്കില്ല.

ഒരുപാട് വെസ്റ്റേണ്‍ ചടങ്ങുകളും റിസപ്ഷനും ഒന്നുമില്ലാത്ത വിവാഹമായിരുന്നു ശോഭിതയുടെയും നാഗചൈതന്യയുടെയും. പൂര്‍ണമായും പരമ്പരാഗത രീതിയിലുള്ള പ്രി വെഡ്ഡിങ് ചടങ്ങുകളും, അത് കഴിഞ്ഞുള്ള താലികെട്ടും. എട്ട് മണിക്കൂര്‍ നീണ്ട ചടങ്ങായിരുന്നു വിവാഹം എന്നതും വലിയ കൗതുകമായി. വിവാഹത്തിന് ശേഷം ഇരുവരും ക്ഷേത്ര ദര്‍ശനം നടത്തിയ ഫോട്ടോകളും വീഡിയോകളും എല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

എന്നാൽ ഇതിനൊപ്പം അവരുടെ ലുക്കിന് നിരവധി വിമർശനങ്ങളും നേരിട്ടു. പ്ലാസ്റ്റിക് സർജറി ചെയ്ത് വിജയിക്കാതെ പോയ ഒരാളാണ് ശോഭിത എന്നൊക്കെയാണ് സമൂഹമാധ്യമത്തിൽ അവർക്ക് നേരേയുള്ള വിമർശനം. നാഗചൈതന്യയുമായുള്ള വിവാഹം കൂടി ആയതോടെ സമാന്തയുമായി താരതമ്യം ചെയ്ത് നിരവധി വിമർശനങ്ങളാണ് ആളുകൾ ഉന്നയിക്കുന്നത്. എന്നാൽ ഇതിനെതിരെ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘കുറുപ്പ്’ എന്ന മലയാളചിത്രത്തിൽ ശോഭിത അഭിനയിച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശിലെ തെന്നാലി സ്വദേശിനിയാണ് ശോഭിത. 2013ൽ നടന്ന ‘ഫെമിന മിസ് ഇന്ത്യ’ മത്സരത്തിന്റെ ഫൈനലിസ്റ്റായതോടെയാണ് ശോഭിത ശ്രദ്ധിക്കപ്പെട്ടത്.