ഭാര്യമാർ വില്പനക്ക് എന്ന സമ്പ്രദായത്തെ കുറിച്ച് കേട്ടിട്ടുണ്ടോ.? കേൾക്കുമ്പോൾ തന്നെ വിചിത്രമാണെന്ന് തോന്നുന്നല്ലേ. അതെ വിചിത്രം തന്നെ. സത്യങ്ങൾ ഉള്ള വിചിത്രമായ കാര്യം.
ഭാര്യമാർ വില്പനക്ക് :ഭാരതീയർ പ്രാകൃതർ ആയിരുന്നുവെന്നും നൂറ്റാണ്ടുകളോളം ബ്രിട്ടീഷ് ആധിപത്യത്തിൽ ആയിരുന്നതിനാൽ ആണ് നമുക്ക് സംസ്കാരം ലഭിച്ചത് എന്നുമാണ് പലരും ധരിച്ചത്.എന്നാൽ വെള്ളക്കാർ എത്രത്തോളം പ്രാകൃത മനുഷ്യർ ആയിരുന്നു എന്നറിയാമോ.
1832-ൽ, യുകെയിലെ കാർഡിഫിൽ (വെയിൽസ്) നിന്നുള്ള ജോസഫ് തോംസൺ എന്നോരാൾ, ഭാര്യയെ ലേലത്തിൽ വിൽക്കാമെന്ന പ്രതീക്ഷയിൽ ഒരു കയറ് ഭാര്യയുടെ അരയിൽ കെട്ടി മാർക്കറ്റിലേക്ക് നായിച്ചു. തോംസൺ ഭാര്യയേ ചന്തയുടെ മധ്യഭാഗത്തേക്ക് കൊണ്ടുപോയി അവിടെ ഒരു തൂണിൽ കെട്ടിയിട്ടു. എന്നിട്ട് ഉറക്കെ വിളിച്ചുപറഞ്ഞു, എന്തിനാണ് ഭാര്യയെ വിൽക്കുന്നതെന്ന് വിശദീകരിച്ചു.
“ഇവൾ എനിക്ക് ശല്യമല്ലാതെ മറ്റൊന്നുമല്ല. എന്റെ വീട് നോക്കാൻ ഞാൻ ഇവളെ വിവാഹം കഴിച്ചു, പക്ഷേ ഇവൾ എൻ്റെ പീഡകയായി മാറി, എൻ്റെ വീട്ടുകാർക്ക് ശാപമായി. പിന്നെ തൻ്റെ സ്വരം മയപെടുത്തി ഭാര്യയുടെ കഴിവുകൾ വിവരിച്ചു, ഇവൾ പശുക്കളെ കറക്കും, പാട്ട് പാടും, മദ്യം വിളമ്പാൻ അറിയാം എന്നിങ്ങനെ ഭാര്യയുടെ ഗുണങ്ങൾ പട്ടികപ്പെടുത്തി. 50 ഷില്ലിംഗിന് ഇവളെ നൽകാൻ താൻ തയ്യാറാണെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ, ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ വിളിച്ചുപറഞ്ഞു: “ഞാൻ അവളെ വാങ്ങാൻ തയ്യാറാണ്.” ഇടപാട് നടന്നു, തോംസൺ ഭാര്യയിൽ നിന്ന് കയർ നീക്കം ചെയ്തു. വാങ്ങുന്നയാൾ തൻ്റെ പുതിയ “ഭാര്യയെ” കൈയ്യിൽ പിടിച്ച് കൊണ്ട് പോയി.
ആ കാലഘട്ടത്തിൽ, വിവാഹിതരായ സ്ത്രീകൾക്ക് അവരുടെ സ്വതന്ത്രമായ അവകാശങ്ങൾ ഇല്ലായിരുന്നു. ഭാര്യമാർ അവരുടെ ഭർത്താക്കന്മാരുടെ പ്രോപ്പർട്ടി മാത്രം ആയിരുന്നു, അവരെ ഇഷ്ടാനുസരണം കൈമാറാനോ വിൽക്കാനോ കഴിയുമായിരുന്നു.
പതിനേഴാം നൂറ്റാണ്ടിൻ്റെ മധ്യത്തിലാണ് ഭാര്യാ വിൽപ്പന രേഖകളിൽ ഇടം പിടിച്ചു തുടങ്ങിയത്.വിവാഹബന്ധത്തിൻ്റെ തകർച്ചയുടെ പരസ്യ പ്രഖ്യാപനമായിരുന്നു. ഇത് നിയമപരമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും, പൊതുജനങ്ങളുടെ കണ്ണിൽ, ഇടപാട് പൂർത്തിയായിക്കഴിഞ്ഞാൽ , ദമ്പതികൾ വിവാഹിതരല്ലെന്ന് കണക്കാക്കപ്പെട്ടു. ലേലത്തിന് മുമ്പ്, ഭർത്താവ് സാധാരണയായി ഒരു ലേലം അറിയിപ്പ് കന്നുകാലി ചന്തയിൽ അപേക്ഷിക്കുകയും ലേലത്തിൽ ഏർപ്പെടാൻ സാധ്യതയുള്ളവരെ സമയവും സ്ഥലവും അറിയിക്കാൻ ഒരു നഗരത്തിൽ എല്ലാ തെരുവുകളിലും പോയി ബെൽ അടിച്ചു വിളമ്പരങ്ങൾ വിളിച്ചു പറയുന്നയാളെ ചുമതലപ്പെടുത്തുകയും ചെയ്യും, (ചില തമിഴ് സിനിമകളിൽ കണ്ടിട്ടുള്ളത് പോലെ ചെണ്ട കൊട്ടി വിളംബരം ചെയ്യുന്നവർ) നിയമിക്കുകയും ചെയ്യും.
പ്രാദേശിക പത്രത്തിൽ ഒരു പരസ്യം നൽകുക, ചുവരിൽ പോസ്റ്റർ ഒട്ടിക്കുക ഒക്കെ ചെയ്യും. ഭാര്യയുടെ സദ്ഗുണങ്ങൾ ഉയർത്തിക്കാട്ടുകയും അവളുടെ മോശം പെരുമാറ്റങ്ങൾ വിവരിക്കുകയും ചെയ്യും.
അസംബന്ധമെന്ന് തോന്നുന്ന ഈ സംഭവം ബ്രിട്ടീഷ് ചരിത്രത്തിൽ പലതവണ സംഭവിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പത്രങ്ങൾ പറയുന്നതനുസരിച്ച്, 1780 നും 1850 നും ഇടയിൽ, ഏകദേശം 400 ബ്രിട്ടീഷ് ഭാര്യമാരെ അവരുടെ ഭർത്താക്കന്മാർ പരസ്യമായി വിറ്റു. ഭാര്യമാരെയും കുട്ടികളെയും ഉപേക്ഷിക്കൽ, ഭാര്യമാരുടെ ഒളിച്ചോട്ടം ഒക്കെ പതിനായിരക്കണക്കിന് നടന്ന് കൊണ്ടിരുന്ന സമയത്ത് ആണ് 400 ഓളം ഭാര്യാവില്പന നടന്നതായി രേഖകളിൽ ഉള്ളത്. പതിനേഴാം നൂറ്റാണ്ടിൽ, ഇംഗ്ലണ്ടിൽ ഭാര്യയെ വിൽക്കുന്ന ആചാരം ഉണ്ടെന്ന് രേഖകൾ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കണ്ടെത്തി. ഉദാഹരണത്തിന്, ഫ്രാൻസിലെ ലൂയി പതിനാലാമൻ രാജാവിൻ്റെ പ്രശസ്ത മിസ്ട്രെസ് മാഡം ഡി മോണ്ടെസ്പാൻ,
ഇംഗ്ലീഷുകാർക്ക് അവരുടെ ഭാര്യമാരെ കന്നുകാലികളെപ്പോലെ ചന്തയിൽ വിൽക്കാൻ കഴിയും, അവർ ഇംഗ്ലീഷുകാർ ഇപ്പോഴും പ്രാകൃത ജനതയായി തുടരുന്നു, എന്ന് ഓർമ്മക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.