Movie News

രശ്മിക മന്ദാനയുടെ പുത്തൻ ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത് വിട്ട് വിജയ് ദേവരകൊണ്ട – the girlfriend teaser out

വൈവിധ്യമാർന്ന പ്രണയകഥ പറയുന്ന ദ ഗേൾഫ്രണ്ട് ഉടൻ തിയറ്ററുകളിലെത്തും

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന ‘ദ ഗേൾഫ്രണ്ട്’ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ടയാണ് ടീസർ റിലീസ് ചെയ്തത്. രാഹുൽ രവീന്ദ്രൻ രചിച്ച് സംവിധാനം ചെയ്ത ദ ഗേൾഫ്രണ്ട് മനോഹരമായ ഒരു പ്രണയകഥയാണ് പറയുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യാ കോപ്പിനീടിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ദ ഗേൾഫ്രണ്ടി’ൻ്റെ ടീസറിലെ ഓരോ ദൃശ്യവും ആകർഷകമാണെന്നും ഈ സിനിമ കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ടീസർ പങ്ക് വെച്ചുകൊണ്ട് വിജയ് ദേവരകൊണ്ട പറഞ്ഞു. എട്ടുവർഷം മുമ്പ് സെറ്റിൽ വെച്ചാണ് താൻ രശ്മികയെ കണ്ടുമുട്ടിയത് എന്നും നിരവധി വലിയ വിജയങ്ങൾ ഉണ്ടായിരുന്നിട്ടും അവൾ എന്നത്തേയും പോലെ താഴ്മയോടെ തുടരുകയാണ്. ഒരു നടിയെന്ന നിലയിൽ ദ ഗേൾഫ്രണ്ട് അവൾക്ക് കൂടുതൽ ഉത്തരവാദിത്വം നൽകിയിട്ടുണ്ട്, അവൾ ആ ഉത്തരവാദിത്വം വിജയകരമായി ഏറ്റെടുക്കുമെന്ന് താൻ വിശ്വസിക്കുന്നതായും വിജയ് ദേവരകൊണ്ട പറഞ്ഞു. എല്ലാ പ്രേക്ഷകരുടെയും ഹൃദയത്തെ സ്പർശിക്കുന്ന മനോഹരമായ ഒരു കഥ സംവിധായകൻ രാഹുൽ ഈ ചിത്രത്തിലൂടെ പറയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ചിത്രത്തിൻ്റെ മുഴുവൻ ടീമിനും ആശംസകൾ നേരുന്നെന്നും താരം പറഞ്ഞു.

രശ്മികയുടെ കഥാപാത്രം ഒരു കോളേജ് ഹോസ്റ്റലിൽ പ്രവേശിക്കുന്ന രംഗത്തോടെയാണ് ദ ഗേൾഫ്രണ്ടിൻ്റെ ടീസർ ആരംഭിക്കുന്നത്. കാവ്യാത്മക സംഭാഷണങ്ങളുള്ള വിജയ് ദേവരകൊണ്ടയുടെ ശബ്ദമാണ് ടീസറിൻ്റെ പശ്ചാത്തലത്തിൽ മുഴങ്ങുന്നത്. വൈവിധ്യമാർന്ന പ്രണയകഥ പറയുന്ന ദ ഗേൾഫ്രണ്ട് ഉടൻ തിയറ്ററുകളിലെത്തും.

STORY HIGHIGHT: the girlfriend teaser out