കങ്കുവയ്ക്കു ശേഷം സൂര്യ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സൂര്യ 45’. എആര്‍ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എആര്‍ റഹ്‌മാനാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍നിന്ന് റഹ്‌മാന്‍ പിന്മാറിയെന്നാണ് പുറത്തുവരുന്ന വാർത്ത.
യുവ സംഗീത സംവിധായകൻ സായ് അഭയങ്കാറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. അണിയറപ്രവർത്തകർ തന്നെയാണ് ഈ വിവരം ആരാധകർക്കായി പങ്കുവെച്ചത്. സായ് അഭയങ്കാർ സംഗീത സംവിധായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് സൂര്യ 45. രാഘവ ലോറന്‍സ് നായകനാകുന്ന ‘ബെന്‍സ്’ ആണ് നിലവില്‍ അഭയങ്കാർ സംഗീതം ചെയ്യുന്ന സിനിമ. ‘കാട്ച്ചി സേര’, ‘ആസ കൂടാ’ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് സായ് അഭയങ്കാർ.
We’re thrilled to welcome @SaiAbhyankkar, a rising star and the youngest talent of #Suriya45 🤗@Suriya_offl @dop_gkvishnu @RJ_Balaji @DreamWarriorpic pic.twitter.com/CPpvFyXRxI
— SR Prabu (@prabhu_sr) December 9, 2024
ഭാര്യ സൈറാ ബാനുവുമായുള്ള വേര്‍പിരിയലിന് പിന്നാലെ സംഗീതത്തില്‍ നിന്നും എആര്‍ റഹ്‌മാന്‍ ഇടവേളയെടുക്കുകയാണെ ന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് നിഷേധിച്ച് റഹ്‌മാന്റെ മക്കളായ ഖദീജയും അമീനും രംഗത്തെത്തിയിരുന്നു.
STORY HIGHLIGHT: ar rahman replaced from suriyas next film