ചിയാൻ വിക്രം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘വീര ധീര ശൂരൻ ഭാഗം 2ന്റെ ടീസർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ഒരു ഫാമിലി- ആക്ഷൻ എന്റർടെയ്നറാണ് ചിത്രമെന്നാണ് ടീസർ സൂചന നൽകുന്നു. വിക്രമിനൊപ്പം കട്ടയ്ക്ക് കൂടെ നിൽക്കാൻ എസ് ജെ സൂര്യയും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചുണ്ടെന്നും ടീസർ വ്യക്തമാക്കുന്നു.
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിയാൻ വിക്രമിന്റെ “വീര ധീര ശൂരൻ പാർട്ട് 2” ന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ്.യു. അരുൺകുമാറാണ്. ബിഗ് ബഡ്ജറ്റിലൊരുങ്ങിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, എസ്.ജെ.സൂര്യ, ദുഷാര വിജയൻ എന്നിവരും വേഷമിടുന്നു. റിലീസ് ചെയ്ത് മിനുട്ടുകൾക്കുള്ളിൽ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു.
ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് തേനി ഈശ്വറാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്.
STORY HIGHLIGHT: veera dheera sooran teaser