എസ്.പി.ശക്തിവേൽ രചനയും സംവിധാനവും നിർവഹിച്ച ‘അലങ്ക്’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ നാളെ പുറത്തിറക്കും. സൂപ്പർ താരം രജനീകാന്ത് തൻ്റെ ഒഫീഷ്യൽ പേജിലൂടെ ട്രെയിലർ റിലീസ് ചെയ്യുക. വൈകിട്ട് 5 മണിക്കായിരിക്കും ട്രെയിലർ പുറത്തുവിടുന്നത്. ചെമ്പൻ വിനോദും അപ്പാനി ശരത്തും ഗുണനിധിയും ശ്രീരേഖയും ആണ് ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നത്. ‘ഉറുമീൻ’, ‘പയനികൾ ഗവണിക്കവും’ എന്നീ ചിത്രങ്ങളാണ് എസ്.പി.ശക്തിവേൽ ഇതിന് മുമ്പ് ഒരുക്കിയിരിക്കുന്നത്. ജി.വി.പ്രകാശും ഗൗതം മേനോനും അഭിനയിച്ച ‘സെൽഫി’ എന്ന ചിത്രത്തിന് ശേഷം ഡി.ശബരീഷും എസ്.എ.സംഘമിത്രയും ചേർന്നാണ് അലങ്ക് നിർമ്മിച്ചിരിക്കുന്നത്. പി.ആർ.സുമേരൻ ആണ് ചിത്രത്തിന്റെ പി.ആർ.ഒ.