ലോക സിനിമ ചരിത്രത്തിലെ ആദ്യമായി 3ഡി യിൽ ഒരുങ്ങുന്ന ബൈബിൾ സിനിമയുടെ 3ഡി ടൈറ്റിൽ പോസ്റ്റർ വത്തിക്കാനിൽ മാർപാപ്പ പ്രകാശനം ചെയ്തു. ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ റിലീസ് ചെയ്യാനിരിക്കുന്ന 3ഡി ബൈബിള്‍ സിനിമയുടെ ‘ജീസസ് ആന്റ് മദർ മേരി’ എന്ന ടൈറ്റിൽ പോസ്റ്ററാണ് വത്തിക്കാനിൽ വച്ച് പ്രകാശനം ചെയ്തത്. വത്തിക്കാനിൽ നടന്ന ചടങ്ങിൽ സിനിമയുടെ നിർമാതാക്കാളും മറ്റ് അണിയറപ്രവർത്തകരും പങ്കെടുത്തു.
ഹോളിവുഡിലും യുഎഇലും ആസ്ഥാനമായ റാഫേൽ ഫിലിം പ്രൊഡക്ഷൻസ് ആണ് ഈ സിനിമ നിർമ്മിക്കുന്നത്. തോമസ് ബെഞ്ചമിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചടങ്ങിൽ സിനിമയുടെ നിർമാതാവായ റാഫേൽ പോഴോലിപറമ്പിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് മാർപാപ്പയുടെ തന്നെ മനോഹരമായ 3ഡി ഫോട്ടോ സമ്മാനിച്ചിരുന്നു. ജീമോന്‍ പുല്ലേലി ഈ സിനിമയുടെ പ്രോജക്ട് ഡിസൈനിഗിംനും ടെക്നിക്കൽ ഡയറക്ഷനും നേതൃത്വം നല്‍കുന്നു.
റാഫേൽ ഫിലിം പ്രൊഡക്ഷൻസ്ന്റെ ബാനറിൽ നിർമിക്കുന്ന ഈ സിനിമയിൽ സഹ നിർമാണത്തിലേക്ക് ഖത്തർ വ്യവസായിയായ ഡേവിസ് ഇടകളത്തുരും, ഇന്ത്യയിൽ നിന്നും ദുബായിൽ നിന്നുമായി ലൂയിസ് കുര്യക്കോസ്, ജോസ് പീറ്റർ, അയിഷ, വിൻസെൻ്റ് കുലാസെ അങ്ങനെ പത്തോളം പേരും പങ്കാളികളാകുന്നുണ്ട്. പോപ്പ് ഫ്രാൻസിസ് അനുഗ്രഹിച്ചതോടെ ലോക സിനിമാ ലോകം ഈ പ്രോജക്റ്റിനെ വലിയ ആവേശത്തോയാണ് ഉറ്റുനോക്കുന്നത്.
STORY HIGHLIGHT: worlds first 3d bible movie jesus and mother mary