ജാഫർ ഇടക്കിയും അജു വർഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പത്ത് ചൊവ്വാഴ്ച്ച തൊടുപുഴ മലങ്കര എസ്റ്റേറ്റിൽ ആരംഭിച്ചു. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പാലയ്ക്കൽ നിർമ്മിച്ച് നവാഗതനായ അജയ് ഷാജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ചലച്ചിത്ര പ്രവർത്തകർ അണിയാ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരടങ്ങുന്ന ഒരു വലിയൊരു കൂട്ടായ്മയിലൂടെ നാദിർഷ ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കമിട്ടത്. സംവിധായകൻ അജയ് ഷാജിയുടെ മാതാപിതാക്കളായ ഷാജി ശോഭന,നാദിർഷയും ചേർന്ന് സ്വിച്ചോൺ കർമ്മവും ജാഫർ ഇടുക്കിയും പത്നി ശ്രീമതി സിമി ജാഫറും ചേർന്നുർന്നു ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
നാദിർഷാ കലാഭവൻ ഷാജോൺ, അജുവർഗീസ്, സുനിൽ സുഗത, ഈ ചിത്രത്തിലെ നായിക താര’, കുട്ടൻ്റെ ഷിനി ഗാമി എന്ന ചിത്രത്തിൻ്റെ സംവിധായകൻ റഷീദ് പാറയ്ക്കൽ ഓവർസീസ് ഡിസ്ട്രിബ്യൂട്ടർ. രാജൻ വർക്കല. നാസർ ലത്തീഫ്, അഭിനേതാ താക്കളായ സുഭാഷ്, സൗപർണ്ണിക എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹൈദർ അലി ആമുഖ പ്രസംഗവും. നിർമ്മാതാവ് അഷറഫ് പാലയ്ക്കൽ നന്ദിയും രേഖപ്പെടുത്തി. ഈ ചടങ്ങുകൾക്കു ശേഷമാണ് നാദിർഷയും, നിർമ്മാതാവ് അഷറഫ് പാലയ്ക്കലിൻ്റെ കുടുംബാംഗങ്ങളും ചേർന്ന് ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത്.
പൂർണ്ണമായും ഡാർക്ക് ക്രൈം ത്രില്ലറായി അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ ആമോസ് അലക്‌സാണ്ടർ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജാഫർ ഇടുക്കിയാണ്. വളരെ വ്യത്യസ്ഥമായ ഒരു കഥാപാത്രമാണിത്. ഒരു അഭിനേതാവെന്ന നിലയിൽ അതിശക്തമായ ഒരു കഥാപാത്രമാണിത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ കഥാപാത്രം ജാഫർ ഇടുക്കി എന്ന അഭിനേതാവിന് ഏറെ വഴിഞ്ഞിരിവുകൾ സമ്മാനിക്കുന്നതുമായിരിക്കും. അജു വർഗീസാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീഡിയാ പ്രവർത്തകൻ്റെ വേഷമാണ് ഈ ചിത്രത്തിൽ അജു വർഗീസ് അവതരിപ്പിക്കുന്നത്.
പുതുമുഖ താരമാണ് ഈ ചിത്രത്തിലെ നായിക. ഡയാനാ ഹമീദ്, കലാഭവൻ ഷാജോൺ,സുനിൽ സുഗത, ശ്രീജിത് രവി, അഷറഫ് പിലായ്ക്കൽ, രാജൻ വർക്കല എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.
രചന – അജയ് ഷാജി – പ്രശാന്ത് വിശ്വനാഥൻ, ഗാനങ്ങൾ പ്രശാന്ത് വിശ്വനാഥൻ, സംഗീതം – മിനി ബോയ്, ഛായാഗ്രഹണം – പ്രമോദ് കെ. പിള്ള, എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്, കലാസംവിധാനം – കോയാസ്, മേക്കപ്പ് – നരസിംഹസ്വാമി, കോസ്റ്റ്യും – ഡിസൈൻ -ഫെമിനജബ്ബാർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ, ക്രിയേറ്റീവ് ഹെഡ് – സിറാജ് മൂൺ ബീം, സ്റ്റുഡിയോ ചലച്ചിത്രം, പ്രൊജക്ട് ഡിസൈൻ – സുധീർ കുമാർ, അനൂപ് തൊടുപുഴ, പ്രൊഡക്ഷൻ ഹെഡ് -രജീഷ് പത്തംകുളം, പ്രൊഡക്ഷൻ മാനേജർ – അരുൺ കുമാർ. കെ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – മുഹമ്മദ്.പി.സി.
STORY HIGHLIGHT: Amos Alexander started