ക്രാവൻ ദി ഹണ്ടർ’ മാർവെൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രം എൻ്റർടൈയ്ൻമെൻ്റും കൊളംബിയ പിക്‌ചേഴ്‌സും ചേർന്നാണ് നിർമ്മിക്കുന്നത്.സോണിയുടെ സ്‌പൈഡർമാൻ യൂണിവേഴ്‌സിലെ (എസ്എസ്‌യു) ആറാമത്തെ ചിത്രമാണ്.
സ്പൈഡർമാൻ്റെ വില്ലന്മാരിൽ ഒരാളാണ് ക്രാവൻ. ആരോൺ ടെയ്‌ലർ-ജോൺസൺ ആണ് സിനിമയിൽ ടൈറ്റിൽ റോളിൽ അഭിനയിക്കുന്നത്.അതേസമയം അല്ലു അർജുൻ സിനിമയായ പുഷ്പ 2 ആഗോള ബോക്സ് ഓഫീസിൽ 800 കോടിയും കടന്ന് മുന്നേറുകയാണ്. ഇങ്ങനെ പോയാൽ പുഷ്പ – 2
1000 കോടി ക്ലമ്പിൽ കയറാൻ പ്രയാസമില്ലാ എന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തൽ .
സകല റിക്കോർഡും തകർത്ത് കുതിക്കുന്ന പുഷ്പ-2 ട്രൻസ് അവസാനിക്കാതെ “ക്രാവൻ ദി ഹണ്ടർ’ മാർവെൽ ” റിലീസ് ചെയ്താൽ അത് കളക്ഷനിൽ കിതയ്ക്കും എന്നുറപ്പുള്ളത് കൊണ്ടാണ് റിലീസ് മാറ്റാൻ ഒരുങ്ങുന്നത്.
ആദ്യ ദിനത്തിൽ തന്നെ പുഷ്പ – 2 ആഗോളതലത്തില്‍ 294 കോടിയായിരുന്നു കളക്ഷൻ നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു.
ഒരു ഇന്ത്യൻ സിനിമയെ ഭയന്ന് ഹോളി വുഡ് റിലീസ് മാറ്റിവയ്ക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.