ഓഗസ്റ്റ് 8 ന് നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ നിശ്ചയം നടന്നു. ഹൈദരാബാദിൽ നാഗാർജുനയുടെ വീട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
രണ്ട് ദിവസം മുമ്പായിരുന്നു നാഗചൈതന്യ അക്കിനേനിയുടേയും വളരെ കാലങ്ങളായി താരത്തിന്റെ പ്രണയിനിയായിട്ടുള്ള നടി ശോഭിത ധൂലിപാലയുടേയും വിവാഹം. ഏറെ ചർച്ചയായ ഒരു താര വിവാഹം കൂടിയായിരുന്നു നാഗചൈതന്യയുടേയും ശോഭിതയുടേയും. കാരണം ആദ്യ ഭാര്യ സാമന്തയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയശേഷം നാഗചൈതന്യ വീണ്ടും വിവാഹിതനാകുന്നു എന്നതുകൊണ്ട് കൂടിയായിരുന്നു നാഗചൈതന്യയുടേയും ശോഭിതയുടേയും വലിയ രീതിയിൽ ചർച്ചയായത്.
ഹൈദരാബാദിലെ നാഗചൈതന്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ ഫിലിം സ്റ്റുഡിയോസില്‍ വച്ച് ഡിസംബർ നാലിന് രാത്രിയായിരുന്നു വിവാഹം. നാഗാര്‍ജുനയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആദ്യം പങ്കുവെച്ചത്. ഗോള്‍ഡന്‍ സില്‍ക്ക് സാരിയാണ് ശോഭിത വിവാഹത്തിന് ധരിച്ചത്. വെളുത്ത നിറത്തിലുള്ള പരമ്പരാഗത വസ്ത്രം ധരിച്ചാണ് നാഗചൈതന്യ എത്തിയത്.
ചിരഞ്ജീവി, പിവി സിന്ധു, നയന്‍താര, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, ഉപാസന കോനിഡേല, മഹേഷ് ബാബു, നമ്രത ശിരോദ്കര്, അക്കിനേനി- ദഗുബാട്ടി കുടുംബാംഗങ്ങള്‍ തുടങ്ങി വലിയ താരനിരയാണ് വിവാഹത്തില്‍ പങ്കുകൊള്ളാന്‍ എത്തിയത്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രങ്ങള്‍ ശോഭിത നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ഓഗസ്റ്റില്‍ ഹൈദരാബാദില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. മുപ്പത്തിയെട്ടുകാരനായ നാഗചൈതന്യ സാമന്തയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയത് 2021ലാണ്. ശേഷമാണ് ശോഭിതയുമായി പ്രണയത്തിലാകുന്നത്. ഇപ്പോഴിതാ വിവാഹശേഷം ആദ്യമായി ഇരുവരും ക്ഷേത്ര ദർശനം നടത്തിയതിന്റെ വീഡിയോയാണ് വൈറലാകുന്നത്.
കഴിഞ്ഞ ദിവസമാണ് ഇരുവരും ശ്രീശൈലം ശ്രീ ഭ്രമരംഭ മല്ലികാർജ്ജുന സ്വാമി ക്ഷേത്രം സന്ദർശിക്കാനെത്തിയത്. നവദമ്പതികൾക്കൊപ്പം നാഗാർജുനയുമുണ്ടായിരുന്നു. പരമ്പരാഗത വസ്ത്രധാരണത്തിൽ സിംപിൾ ലുക്കിലാണ് ഇരുവരും എത്തിയത്. നാഗചൈതന്യ ധരിച്ചിരുന്നത് വെളുത്ത നിറത്തിലുള്ള കുർത്തയും സ്വർണ്ണ ബോർഡറുകളുള്ള മുണ്ടുമായിരുന്നു. ചുവപ്പും ഓറഞ്ചും ബോർഡറുകളുള്ള മഞ്ഞ സാരിയിൽ അതിമനോഹരിയായാണ് ശോഭിത എത്തിയത്.
പേസ്റ്റൽ പിങ്ക് കുർത്തയും കറുപ്പ് നിറത്തിലുള്ള പാന്റുമായി നാഗാർജുനയുടെ വേഷം. സോഷ്യൽമീഡിയയിൽ ചർച്ചയാകുന്ന വീഡിയോയിൽ പൂജാരി ശോഭിതയ്ക്ക് പൂജിച്ച ചന്ദനം തൊടാനായി നൽകുമ്പോൾ അമ്മായിച്ഛൻ നാഗാർജുന ശോഭിതയുടെ മുടി ഒതുക്കി കൊടുക്കുന്നതായി കാണാം. ഈ രംഗങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. നാഗാർജുനയുടെ പെരുമാറ്റം അമ്മായിച്ഛൻ എന്ന രീതിയിലല്ലെന്നാണ് കമന്റുകൾ ഏറെയും.