മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ജയറാം. മിമിക്രി വേദികളിൽ നിന്ന് സിനിമയിലെത്തിയ അദ്ദേഹം മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരങ്ങളിൽ ഒരാൾ കൂടിയാണ്. സിനിമകളുടെ വിജയ പരാജയത്തിനപ്പുറം എന്നും മലയാളത്തിൻ്റെ കുടുംബ നായകനും കൂടിയാണ് ജയറാം. ഇത്തവണത്തെ തന്റെ പിറന്നാളിന് മധുരം കൂടും. അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് മകൻ കാളിദാസ് ജയറാം പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘ഹാപ്പി 60 പോപ്സ്’ എന്നാണ് ജയറാമിനു ജന്മദിനാശംസകൾ നേർന്ന് കാളിദാസ് കുറിച്ചത്. കാളിദാസിന്റെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾക്കിടയിൽ പകർത്തിയ ചിത്രമാണ് താരം പങ്കുവെച്ചതും. തലക്കെട്ടു കൊട്ടി, കാളിദാസിനൊപ്പം ചുവടുവയ്ക്കുന്ന ജയറാമിനെയാണ് ചിത്രത്തിൽ കാണാനാവുക. ചെന്നൈയിൽ കുടുംബത്തോടൊപ്പം തന്നെയാണ് ഇത്തവണത്തെ ആഘോഷവും.
View this post on Instagram
പ്രായം അറുപതിലെത്തിയെങ്കിലും താൻ മനസ് പറയുന്ന പ്രായത്തിനൊപ്പമാണെന്ന് ജയറാം പറയുന്നു. കഴിഞ്ഞ മുപ്പത്തി ആറ് വർഷമായി ജയറാമിന്റെ പല പ്രായവും താൻ കണ്ടിട്ടുണ്ടെന്നും അതൊരു വലിയ യാത്രയായിരുന്നെന്നും പാർവതിയും പറയുന്നു.
മരുമക്കൾ കൂടി കുടുംബത്തിലേക്ക് എത്തിയശേഷം വരുന്ന ആദ്യത്തെ പിറന്നാളാണ് ജയറാമിന്റേത്. ‘അറുപത് വയസാകുന്ന സമയത്ത് ഞങ്ങളുടെ കൾച്ചറിൽ ഒരു താലി കെട്ടണം എന്നുണ്ട്. 70, 80 വയസുകളിലും താലി കെട്ടണം. എന്റെ സഹോദരിയാണ് അതുണ്ടാക്കി തരേണ്ടത്. താലി റെഡിയാക്കി വച്ചിട്ടുണ്ട്. ഗുരുവായൂരമ്പലത്തിൽ വച്ച് തന്നെ കെട്ടാം എന്നാണ്. ഒന്നും നമ്മുടെ കയ്യിലില്ല. ദൈവത്തിന്റെ കൈകളിലാണല്ലോ.’ ജയറാം പറഞ്ഞു. പ്രിയ താരത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ് താരങ്ങളും ആരാധകരും.
STORY HIGHLIGHT: actor jayaram birthday