നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ ഏറ്റവും ഇളയ മകളാണ് ഹൻസിക. വ്‌ളോഗ് ചെയ്തും റീല്‍സ് എടുത്തും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള കുട്ടി താരമാണ് കൂടിയാണ് ഹൻസിക. കൊവിഡ് കാലത്താണ് ചേച്ചിമാരുടെയും അമ്മയുടേയും പാത പിന്തുടർന്ന് ഹൻസികയും യുട്യൂബ് ചാനൽ ആരംഭിച്ചത്. എട്ട് ലക്ഷത്തിന് അടുത്താണ് താരപുത്രിയുടെ യുട്യൂബ് ചാനലിനുള്ള സബ്സ്ക്രൈബേഴ്സ്. പഠനത്തിലും നൃത്തത്തിലും മാത്രമല്ല ജിംനാസ്റ്റിക്ക്, മോഡലിങ് തുടങ്ങിയവയിലെല്ലാം ഹൻസിക സജീവമാണ്.
ഇപ്പോഴിതാ ഹന്‍സിക പങ്കുവച്ച ഡാന്‍സ് വീഡിയോ വൈറലായി മാറുകയാണ്. ഇംഗ്ലീഷ് പാട്ടിന് ചുവടുവെക്കുന്ന വീഡിയോയാണ് ഹന്‍സിക പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ അതേസമയം തന്നെ ഹന്‍സികയുടെ വസ്ത്രത്തെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തുന്നുണ്ട്. ശരീരപ്രദര്‍ശനം നടത്തുന്നുവെന്നാണ് ഹന്‍സികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.
പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ഹന്‍സിക ധരിച്ചിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് ഹന്‍സിക വീഡിയോയില്‍ എത്തിയിരിക്കുന്നത്. ഹന്‍സികയുടെ ലുക്കിനേയും ഡാന്‍സിനേയുമെല്ലാം അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
”അച്ഛന്‍ ഇതൊന്നും കാണുന്നില്ലേ, എന്റെ കൃഷ്ണകുമാറേട്ടാ, രാത്രി വിദേശ യാത്ര ഒഴിവാക്കി തന്നതിന് നന്ദി, കൃഷ്ണകുമാര്‍ ചേട്ടാ ഇതൊന്നും കാണുന്നില്ലേ, ഒരു കുടുംബം ഒന്നാകെ തുണികള്‍ക്ക് എതിര്, എന്ത് കോലം ആണിത്, കഷ്ടം, കൃഷ്ണകുമാറിന്റെ വളര്‍ത്ത് ദോഷം, എന്തുവാടേ ഈ കാണിക്കുന്നത്, മോളെ ഇതെല്ലാം മതിയാക്കൂ. പോയി പഠിക്കൂ, എങ്ങനെയെങ്കിലും വൈറല്‍ ആകണം. അതിന് വേണ്ടി എന്തും, എത്ര നോക്കിയിട്ടും ഒരു മെന ഇല്ലാലോ കുട്ട്യേ, മകളെ വളര്‍ത്തുന്നില്‍ അമ്മ പരാജയപ്പെട്ടു, വന്ന് വന്ന് മോള്‍ക്ക് ഡ്രസ് കുറഞ്ഞു പോകുന്നുണ്ടോ എന്നൊരു സംശയം” എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.
സോഷ്യല്‍ മീഡിയയില്‍ നിന്നും ഇത്തരത്തിലുള്ള സദാചാര ആക്രമണം ഹന്‍സിക നേരിടേണ്ടി വരുന്നത്. നേരത്തേയും താരപുത്രിയ്ക്ക് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഈയ്യടുത്ത് കുടുംബസമേതം നടത്തിയ വിദേശയാത്രയില്‍ നിന്നുള്ള ഹന്‍സികയുടെ ബിക്കിനി വീഡിയോയും വൈറലായിരുന്നു. അന്നും താരത്തിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെ ഗൗനിക്കാതെ മുന്നോട്ട് പോവുകയാണ് ഹന്‍സിക.
content highlight: hansika-krishna-gets-slammed-by-social-media