തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് പ്രഭാസ്. താരത്തിന്റെ നായകനായെത്തുന്ന ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനം ഏറെ ചര്‍ച്ചയാകാറുണ്ട്. സീതാരാമത്തിന്റെ അതിശയിപ്പിക്കുന്ന വമ്പൻ വിജയത്തിന് ശേഷം ഹനു രാഘവപുടി പ്രഭാസിനെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. താത്കാലികമായി ചിത്രത്തിന് നൽകിയിരിക്കുന്ന പേര് ‘പ്രഭാസ്- ഹനുവെന്നാണ്.
1940കളുടെ പശ്‌ചാത്തലത്തിൽ യോദ്ധാവിന്റെ കഥ പറയുന്നതിന്റെ ഗ്ലിംപ്‍സ് ദസറയ്‍ക്ക് പുറത്തുവിടാനാണ് ആലോചിക്കുന്നതെന്നാണ് ചിത്രത്തിനറെ അപ്‍ഡേറ്റ്. ഛായാഗ്രാഹണം സുദീപ് ചാറ്റർജി ഐഎസ്‍സി. പ്രഭാസും നിലവില്‍ ചിത്രീകരണത്തില്‍ പങ്കെടുക്കുന്നുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം വീണ്ടും തുടങ്ങിയിരിക്കുകയാണ്. ജയിലില്‍ നിന്നുള്ള രംഗങ്ങളാണ് ചിത്രീകരിക്കുന്നത്.
നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇമാൻവി നായികയായി എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി മിഥുൻ ചക്രവർത്തിയും ജയപ്രദയും പ്രഭാസും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആർ സി കമല കണ്ണനാണ് ചിത്രത്തിനറെ വിഎഫ്എക്സ്. സംഗീതം വിശാൽ ചന്ദ്രശേഖർ.
STORY HIGHLIGHT: New update of Prabhas movie