സിനിമയിലും സോഷ്യൽമീഡിയയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് മുക്തയും മകളും. ഇരുവർക്കും യുട്യൂബ് ചാനലുമുണ്ട്. കണ്മണി എന്ന് വിളിക്കുന്ന മകൾ കിയാര ചെയ്യുന്ന വിഡിയോകൾ ട്രെന്റിങ് ലിസ്റ്റിൽ വരാറുണ്ട്. അടുത്തിടെ ശിവകാർത്തികേയൻ സിനിമ അമരനിലെ സായ് പല്ലവിയുടെ സീനുകൾ റിക്രിയേറ്റ് ചെയ്തും കിയാര വൈറലായിരുന്നു. സാക്ഷാൽ ശിവകാർത്തികേയൻ അടക്കം കിയാരയെ അഭിനന്ദിച്ച് എത്തിയിരുന്നു. മകളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നതും കൃത്യമായി ചെയ്യുന്നതുമെല്ലാം മുക്തയാണ്.
അമ്മയെപ്പോലെ മകളും ഒരു കൊച്ചു അഭിനേത്രിയാണ്. പത്താം വളവ്, പാപ്പൻ, കിങ് ഓഫ് കൊത്ത തുടങ്ങി ഒരുപിടി സിനിമകളിൽ കിയാര അഭിനയിച്ച് കഴിഞ്ഞു. അമ്മയെപ്പോലെ ഡാൻസ്, സംഗീതം, അഭിനയം, മോഡലിങ് എന്നിവയോടെല്ലാം കിയാരയ്ക്കും താൽപര്യമുണ്ട്.
മകളെ ചിട്ടയോടെയും അനുസരണയോടെയുമാണ് മുക്ത വളർത്തുന്നതെന്ന് അമ്മയുടേയും മകളുടേയും അഭിമുഖങ്ങളിൽ നിന്നും വീഡിയോയിൽ നിന്നും വ്യക്തമാണ്. മകൾക്ക് വേണ്ടി സമയം ചിലവഴിക്കുന്നതിലാണ് മുക്തയ്ക്ക് സന്തോഷവും. ഷൂട്ടിങ് സെറ്റിലെ തിരക്കിനടിയിൽ പോലും മകളെ കുറിച്ച് അന്വേഷിക്കാൻ മുക്ത മറക്കാറില്ല. അടുത്തിടെ ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് അഭിമുഖത്തിൽ തന്റെ പാരന്റിങ് രീതിയെ കുറിച്ച് മുക്ത മനസ് തുറന്നിരുന്നു. ഷൂട്ടിങ് സെറ്റിലായിരിക്കുമ്പോൾ പോലും മകളുടെ ഓൺലൈൻ ക്ലാസ് ഞാനും ശ്രദ്ധിക്കാറുണ്ട്.
അതിന്റെ ഭാഗമായി ഷോട്ടിന് ഇടയിലും ഞാൻ ഇയർ ഫോൺ വെച്ച് കേട്ടുകൊണ്ടിരിക്കും. സഹതാരങ്ങൾക്ക് അത് ഇറിറ്റേഷനുണ്ടാക്കുമെന്ന് അറിയാം. മല്ലികാന്റി ചോദിച്ചപ്പോൾ മകളുടെ ഓൺലൈനിലുണ്ടെന്നും ആദ്യമായി വർക്കിന് വന്നപ്പോഴുള്ള ടെൻഷൻ കാരണം ഇടയ്ക്കിടെ അവളുടെ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുന്നതാണെന്നും പറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞ് വന്നാലും കൺമണിയുടെ എല്ലാ കാര്യങ്ങളും ഞാൻ ശ്രദ്ധിക്കും എന്നാണ് മുക്ത പറഞ്ഞത്.
നടിയുടെ അഭിമുഖം വൈറലായതോടെ മുക്തയ്ക്ക് വിമർശനമാണ് ഏറെയും സോഷ്യൽമീഡിയയിൽ നിന്നും ലഭിക്കുന്നത്. മുക്ത മകളുടെ കാര്യത്തിൽ ഓവർ കെയറിങ്ങാണെന്നാണ് കമന്റുകൾ ഏറെയും. ഇത് സ്നേഹമല്ല… നിങ്ങൾക്ക് ദുഖിക്കേണ്ടി വരും… മുക്ത മോളുടെ കാര്യത്തിൽ ഓവറാണ്, ഓവർ കെയറിങ് കുറച്ച് കഴിഞ്ഞ് കുട്ടിക്ക് ബുദ്ധിമുട്ടാകും.
അവളും എല്ലാം പേടിച്ച് പേടിച്ച് ചെയ്യുന്ന സാഹചര്യം വരും, ഓവർ കെയർ കാട്ടിക്കൂട്ടൽ വഴി മുക്ത ആ കുട്ടിയെ നശിപ്പിക്കും, വല്ലാത്ത കെയർ… ആ കുട്ടിക്ക് ഭ്രാന്ത് വരാതെ ഇരുന്നാൽ മതി എന്നിങ്ങനെയാണ് കമന്റുകൾ. മുക്തയുടെ ഏക മകളാണ് കിയാര.
ഒരു സമയത്ത് മലയാളത്തിലും തമിഴിലും മുൻനിര നടിയായി തിളങ്ങി നിന്നിരുന്ന അഭിനേത്രിയായിരുന്നു മുക്ത ജോർജ്. വിവാഹശേഷം കുടുംബജീവിതത്തിന് പ്രാധാന്യം കൊടുത്ത മുക്ത സിനിമയിൽ നിന്നും ഇടവേളയെടുത്ത് സീരിയലുകളിലാണ് സജീവം. അതും വളരെ കുറച്ച് നാളുകളെയായിട്ടുള്ളു. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെയാണ് മുക്ത വിവാഹം ചെയ്തത്. ഇരുവർക്കും കിയാര എന്നൊരു മകൾ കൂടിയുണ്ട്.
content highlight: actress-muktha-for-over-caring-parenting