അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’വിനെതിരെ രജ്പുത് നേതാവ് രാജ് ശെഖാവത്ത് രംഗത്ത്. ചിത്രം ക്ഷത്രിയ സമുദായത്തെ അപമാനിക്കുന്നതാണെന്നും നിര്‍മാതാക്കളെ കര്‍ണിസേന വീട്ടില്‍കയറി തല്ലുമെന്നും രാജ് ശെഖാവത്ത് ഭീഷണിയുയര്‍ത്തി. ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ഭന്‍വര്‍ സിങ് ശെഖാവത്ത് എന്ന പോലീസ് ഓഫീസറുടെ വേഷം ചൂണ്ടിക്കാണിച്ചാണ് ആരോപണവും ഭീഷണിയും.
‘പുഷ്പ 2ല്‍ ‘ശെഖാവത്ത് ‘ എന്ന പേരില്‍ ഒരു നെഗറ്റിവ് റോളുണ്ട്. വീണ്ടും ക്ഷത്രിയര്‍ക്കു നേരെ അധിക്ഷേപം. കര്‍ണി സൈനികര്‍ തയ്യാറായിരിക്കൂ, സിനിമയുടെ നിര്‍മാതാവ് ഉടനെ തല്ലുകൊള്ളും. ശെഖാവത്ത് സമുദായത്തെ വളരെ മോശമാക്കി അവതരിപ്പിച്ചിരിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ക്ഷത്രിയരെ അപമാനിക്കുകയാണ്. സിനിമയില്‍ പലതവണ ശെഖാവത്ത് എന്ന പദം ഉപയോഗിക്കുന്നതിലൂടെ ക്ഷത്രിയ വികാരം വ്രണപ്പെടുത്തുന്നു. ഇത് നീക്കണമെന്ന് നിര്‍മാതാക്കളോട് ആവശ്യപ്പെടുകയാണ്. ഇല്ലെങ്കില്‍ സകല പരിധികളും ലംഘിച്ച് നിര്‍മാതാക്കളെ വീട്ടില്‍കയറി തല്ലാന്‍ കര്‍ണി സേന മടിക്കില്ല.’ രാജ് ശെഖാവത്ത് പറഞ്ഞു.
സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച പുഷ്പ 2 ബോക്‌സ് ഓഫീസിൽ കുതിക്കുകയാണ്.
story highlight: rajput leader that karni sena will beat the-makers of pushpa-2