അപ്രതീക്ഷിതമായിട്ടുണ്ടായ വാഹനാപകടത്തിലാണ് മിമിക്രി താരവും നടനുമായ കൊല്ലം സുധി നമ്മളെ വിട്ടു പിരിഞ്ഞത്. സുധി മരിച്ചതിന് പിന്നാലെയാണ് സുധിയുടെ കുടുംബം കൂടുതലായും സോഷ്യൽ മീഡിയയിൽ വാർത്തകളായി മാറാൻ തുടങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ഒക്കെ പങ്കുവയ്ക്കാറുള്ള ആളാണ് സുധിയുടെ ഭാര്യ രേണു. റീലുകളും ചിത്രങ്ങളും ഇവർ പോസ്റ്റ് ചെയ്യാറുണ്ട്. ഇത് പലരും ഏറ്റെടുക്കാറുണ്ട്, പല സൈഡിൽ നിന്നും വിമർശനങ്ങളും എത്താറുണ്ട്.
രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കെതിരെ നിരവധി പേരാണ് വളരെ മോശം കമന്റുകളുമായി എത്തിയിട്ടുള്ളത്. സോഷ്യൽ മീഡിയയുടെ ആക്രമണം സഹിക്കാനാകാതെ താൻ റീൽസ് നിർത്തിയെന്ന് വരെ രേണു പറയുകയുണ്ടായിട്ടുണ്ട്. സുധിയുമായി ആദ്യം പരിചയപ്പെട്ടതിനെ കുറിച്ചും നടന്റെ മുൻ ഭാര്യ മരണപ്പെട്ടതിനെ കുറിച്ചും പറയുകയാണ് രേണു ഇപ്പോൾ. ജാങ്കോ സ്‌പേസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരപത്‌നി.
നടൻ ജഗദീഷിനോടുള്ള സാമ്യമാണ് സുധി ചേട്ടനെ ഇഷ്ടപ്പെടാനുള്ള ആദ്യ കാരണം. മെസ്സേജ് അയച്ചു സംസാരിക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ രണ്ടു ദിവസത്തിന് ശേഷമാണ് മറുപടി കിട്ടിയത്. അന്ന് അദ്ദേഹത്തിന്റെ പ്രൊഫൈൽ പിച്ചർ മകനൊപ്പമുള്ള ചിത്രമായിരുന്നു. ഇതാരാണെന്ന് ചോദിച്ചപ്പോൾ എന്റെ മോൻ ആണെന്നും . എത്രയിലാ പഠിക്കുന്നതെന്ന് ചോദിച്ചപ്പോൾ ആറാം ക്ലാസിൽ ആണെന്നും സുധിയേട്ടൻ പറഞ്ഞു.
കിച്ചു അന്ന് ആറാം ക്ലാസിൽ പഠിക്കുകയാണ്. ഇന്ന് അവന് 20 വയസ്സുണ്ട്. ഞാൻ പരിചയപ്പെടുമ്പോൾ 11 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പിന്നെ ഞങ്ങൾ അങ്ങോട്ട് ഇങ്ങോട്ടും സംസാരിച്ചു കൊണ്ടിരുന്നു. ഒരു ദിവസം എന്നോട് ചോദിച്ചു എന്നെ മോനെയും കാണാൻ വരുമോ എന്ന്. മാത്രമല്ല മോനോട് ഞാനിത് മോന്റെ അമ്മയാണെന്ന് പറഞ്ഞോട്ടെ എന്നും ചോദിച്ചു. വേറൊന്നും ആലോചിക്കാതെ എന്റെ മരണം വരെ നിങ്ങളെ നല്ലോണം നോക്കിക്കോളാം എന്ന് ഞാൻ പറഞ്ഞു. ആണോ ഈ വാക്ക് മാറ്റില്ലല്ലോ എന്നായിരുന്നു അദ്ദേഹം തിരിച്ചു ചോദിച്ചത്.
പിറ്റേദിവസം ഞങ്ങൾ പോയി കണ്ടു. എന്നെ കണ്ട ഉടനെ തന്നെ എനിക്ക് ഈ അമ്മയെ മതിയെന്ന് മോൻ പറഞ്ഞു. ഞാനന്ന് ചെറുതാണ്, ഇത് കുഞ്ഞി അമ്മയാണെന്നും എനിക്ക് ഈ അമ്മ മതി എന്നും അവൻ പറഞ്ഞു. അവനും ഞാനും ഒരുമിച്ച് കളിച്ചാണ് വളർന്നത്. എന്റെ വീട്ടുകാർ ഒന്നും അറിഞ്ഞിട്ടില്ലായിരുന്നു.
അവർ അറിയാതെയാണ് അച്ഛനെയും മോനെയും കാണാൻ ഞാൻ പോയിക്കൊണ്ടിരുന്നത്. വീട്ടുകാർ അറിയുന്നതിനു മുന്നേ തന്നെ ഞങ്ങൾ അമ്പലത്തിൽ പോയി മിന്നുകെട്ടുകയും ചെയ്തു. കുറച്ചു സുഹൃത്തുക്കൾ മാത്രമേ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നുള്ളൂ. ആരും അറിയാതെ കല്യാണം കഴിച്ചെങ്കിലും പിന്നീട് എല്ലാവരോടും പറയുകയായിരുന്നു.
പരിചയപ്പെട്ട സമയത്ത് മോന്റെ അമ്മയെവിടെ എന്ന് ചോദിച്ചപ്പോൾ അമ്മയില്ലെന്ന് ആയിരുന്നു മറുപടി. പിന്നീട് കഥകളൊക്കെ പറഞ്ഞു. അവർ ഞങ്ങളെ വിട്ടിട്ടു പോയെന്നും അന്ന് മകന് ഒന്നര വയസ്സേ ഉള്ളൂവെന്നും ചേട്ടൻ പറഞ്ഞു. അപ്പോൾ എനിക്ക് ഒന്നുകൂടി സ്‌നേഹം കൂടി. കിച്ചുവിന് 16 വയസ്സുള്ളപ്പോൾ ആ അമ്മ മരിച്ചുപോയി. മരിക്കുന്നതിന് കുറച്ചുദിവസം മുൻപ് അവർ എനിക്ക് ഫേസ്ബുക്കിലൂടെ മെസ്സേജ് അയച്ചിരുന്നു. കിച്ചുവിനെ കുറിച്ച് യാതൊരു കാര്യവും ചോദിച്ചില്ല.
ഇക്കാര്യം സുധി ചേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഞാൻ അവരെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. പിന്നീട് കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് അവർ ആത്മഹത്യ ചെയ്തു എന്ന് അറിയുന്നത്. അവരുടെ ഭർത്താവ് വിളിച്ചിട്ട് മോൻ വരുമോ എന്ന് ചോദിച്ചു. ഞങ്ങൾ മോനെയും കൊണ്ടുപോയെന്നും രേണു പറയുന്നു.
content highlight: kollam-sudhis-wife-renu-sudhi-opens-up