ബാലയുടെ മൂന്നാമത്തെ വിവാഹമാണ് കോകിലയുമായുള്ളത്. അമൃതയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം ബാല എലിസബത്തിനെ വിവാഹം കഴിച്ചിരുന്നു. ഇരുവരും സോഷ്യല്‍ മീഡിയയിലെ ജനപ്രീയ ജോഡിയായിരുന്നു. എന്നാല്‍ ആ ബന്ധത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നു.
ബാലയുടെ ആദ്യ ജീവിത പങ്കാളി ഗായികയായ അമൃത സുരേഷായിരുന്നു. അതൊരു പ്രണയ വിവാഹമായിരുന്നു. എന്നാൽ അതിനും മുമ്പ് നടൻ ചന്ദന എന്നൊരു പെൺകുട്ടിയെ വിവാഹം കഴിച്ചിട്ടുള്ളതായി അടുത്തിടെ പ്രചരിച്ചിരുന്നു. അതിൽ സത്യമില്ലെന്നാണ് ബാല പറയുന്നത്. അമൃതയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം ബാലയ്ക്ക് പങ്കാളിയായി വന്നത് എലിസബത്ത് ഉദയനായിരുന്നു. വിവാഹം പക്ഷെ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരുന്നില്ല.
ഒരു വർഷം മുമ്പ് എലിസബത്തുമായുള്ള ബന്ധവും ബാല അവസാനിപ്പിച്ചു. ശേഷമാണ് ബാലയുടെ മാമന്റെ മകളായ കോകില നടന്റെ ജീവിതത്തിലേക്ക് വരുന്നത്. ഒരു വർഷമായി കൊച്ചിയിൽ ബാലയ്ക്കൊപ്പം കോകില താമസിക്കുന്നുണ്ട്. പക്ഷെ അടുത്തിടെയാണ് ഇരുവരും ഔദ്യോഗികമായി വിവാഹിതരായത്. വിവാഹത്തോടെ കൊച്ചി ഉപേക്ഷിച്ച ബാല ഇപ്പോൾ വൈക്കത്താണ് കോകിലയ്ക്കൊപ്പം താമസം.
ഇപ്പോഴിതാ കോകിലയെ കുറിച്ച് പ്രേക്ഷകർക്ക് അറിയാത്ത ചില കാര്യങ്ങൾ കൂടി വൺ ടു ടോക്ക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബാല വെളിപ്പെടുത്തി.
കോകിലയുടെ അമ്മ ഇപ്പോൾ ഞങ്ങൾക്കൊപ്പമുണ്ട്. വളരെ നല്ല ക്യാരക്ടറാണ്. എന്നെ ഒരുപാട് ടേക്ക് കെയർ ചെയ്യും. നല്ല കുക്കാണ്. തമിഴ് സ്റ്റൈൽ ഫുഡ്ഡൊക്കെ ഉണ്ടാക്കും. രണ്ട് ദിവസം ഞങ്ങൾക്കൊപ്പം നിൽക്കാൻ വന്ന അമ്മയെ ഞങ്ങൾ പിടിച്ച് നിർത്തിയിരിക്കുകയാണ് ബാല പറയുന്നു. കോകിലയോട് ഞാൻ ഇന്നേവരെ ചോദിച്ചിട്ടുള്ളതിൽ അവൾ എനിക്ക് ചെയ്ത് തരാത്തത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഇന്നേവരെ പാട്ട് പാടി തന്നിട്ടില്ല.
രണ്ടാമത്തേത് അവളുടെ വാട്സ്ആപ്പിൽ ഞങ്ങൾ ഒരുമിച്ചുള്ള ഫോട്ടോ ഡിപിയായി വെക്കാമോയെന്ന് ചോദിച്ചിട്ട് ചെയ്തിട്ടില്ല. എട്ട് വർഷമായി ദൈവത്തിന്റെ ഫോട്ടോയാണ് കോകിലയുടെ ഡിപി. കേദാർനാഥ് പോയി സന്ദർശിച്ചാൽ മാത്രമെ മാറ്റുകയുള്ളുവെന്ന ഉറച്ച തീരുമാനത്തിലാണ് കോകില. ഇഷ്ട ദൈവത്തിന്റെ കാര്യത്തിൽ കോകില കാണിക്കുന്ന സമർപ്പണം കണ്ടത് മുതലാണ് അവളോട് എനിക്ക് അട്രാക്ഷൻ തോന്നിയത്. കേദാർനാഥ് പോകാൻ ഞങ്ങൾക്ക് പ്ലാനുണ്ട്.
കോകില നിങ്ങൾ വിചാരിക്കുന്നയാളല്ല. ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ എന്നെ നോക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്നെ അമ്മയെപ്പോലെ നോക്കിയത് കോകിലയാണ്. എന്റെ അമ്മ പ്രായമായ വ്യക്തിയായതുകൊണ്ട് എന്നോടൊപ്പം വന്ന് നിൽക്കാനും പറ്റില്ല. പിന്നെ എന്റെ വിഷമതകളൊന്നും ഒരിക്കലും ഞാൻ അമ്മയെ അറിയിക്കാറുമില്ല.
എനിക്കും ഒരു സ്റ്റോറിയുണ്ട് പറയാൻ. പക്ഷെ എനിക്ക് പറയാനുള്ളതൊന്നും എക്സ്പോസ് ചെയ്യാൻ പറ്റില്ല. അതാണ് പ്രശ്നം. കോകിലയ്ക്ക് പക്ഷെ എല്ലാം അറിയാം. അങ്ങനെ ഞാൻ പറഞ്ഞാൽ പലരുടെയും ജീവിതത്തെ ബാധിക്കും. കോകിലയെ ഞാൻ പ്രപ്പോസ് ചെയ്തിട്ടില്ല. പകരം ഒരു മാലയും താലിയും ഒരു ജോഡി കമ്മലും വാങ്ങി ഒരു ദിവസം വീട്ടിൽ വന്ന് നേരിട്ട് അവളുടെ കഴുത്തിൽ ഇടുകയാണ് ചെയ്തത്. അവൾക്ക് പോലും അതൊരു സർപ്രൈസായിരുന്നു.
പിന്നീട് ആറ് മാസത്തിനുശേഷം ശാസ്ത്രവിധി പ്രകാരം ഞാൻ കോകിലയെ ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചു എന്നാണ് കോകില ജീവിത സഖിയായ കഥ വെളിപ്പെടുത്തി ബാല പറഞ്ഞത്. പിന്നീട് ബാലയെ കുറിച്ച് കോകിലയാണ് സംസാരിച്ചത്. ചെറിയ പ്രായം മുതൽ ഞാൻ മാമയ്ക്കൊപ്പമാണ്.
അദ്ദേഹത്തിനൊപ്പമാണ് ഞാൻ എപ്പോഴും എന്നാണ് കോകില പറഞ്ഞത്. ചെറുപ്പത്തിൽ തനിക്കൊപ്പം എപ്പോഴും കോകിലയുണ്ടായിരുന്നുവെങ്കിലും ഇഷ്ടമായിരുന്നുവെങ്കിലും ജീവിത പങ്കാളിയായി കണ്ടിരുന്നില്ലെന്ന് ബാലയും കൂട്ടിച്ചേർത്തു.
content highlight: kokila-bala