ചലച്ചിത്ര പ്രേമികൾ കാത്തിരുന്ന നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒടിടിയിലെത്തിയ ആഴ്ചയാണിത്. ചെറുതും വലുതുമായ നിരവധി മികച്ച ചിത്രങ്ങൾ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഒടിടിയിൽ റിലീസായ ഏറ്റവും പുതിയ 10 ചിത്രങ്ങൾ ഇതാ.
Qalb OTT: ഖൽബ് ഒടിടി
രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സാജിദ് യാഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഖൽബ്.’ സാജിദ് യാഹിയയും സുഹൈൽ എം. കോയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. പ്രണയ കഥ പറഞ്ഞ ഖൽബ് ഒടിടിയിൽ എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെ ഖൽബ് സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
Kanguva OTT: കങ്കുവ ഒടിടി
വലിയ ഹൈപ്പോടെ തിയേറ്ററുകളിലേത്തിയ ചിത്രമാണ് സൂര്യ നായകനായ ‘കങ്കുവ.’ ഏകദേശം 350 കോടി ബജറ്റിലൊരുങ്ങിയ കങ്കുവ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമകളിലൊന്നാണ്. ഇപ്പോഴിതാ റിലാസിയി ഒരു മാസത്തിനുള്ളിൽ ചിത്രം ഒടിടിയിലെത്തയിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെ ഡിസംബർ 8 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
Family OTT: ഫാമിലി ഒടിടി
വിനയ് ഫോർട്ട്, ദിവ്യ പ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ചിത്രമാണ് ‘ഫാമിലി’. സോണി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് വിനയ് ഫോർട്ട് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ക്രിസ്‌ത്യന്‍ ഭൂരിപക്ഷമുള്ള ഒരു കേരളീയ ഗ്രാമം പശ്ചാത്തലമാക്കുന്ന ചിത്രം നാട്ടുജീവിതത്തിലെ പരസ്‌പര വൈരുദ്ധ്യങ്ങളാണ് തിരശീലയിലെത്തിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.
Amaran OTT: അമരൻ
ശിവകാർത്തികേയനും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ അമരൻ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രം സംവിധാനം ചെയ്തത് രാജ്‍കുമാര്‍ പെരിയസ്വാമി ആണ്. കമൽഹാസൻ്റെ രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ പിന്തുണയോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാൻ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. നെറ്റ്ഫ്ളിക്സിൽ ചിത്രം ലഭ്യമാണ്.
Her OTT: ഹെർ
ഉര്‍വശി, പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്‍, ലിജോമോൾ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ഹെർ ഒടിടിയിൽ എത്തി. ഫ്രൈഡേ, ലോ പോയിന്‍റ് എന്നീ സിനിമകൾക്കു ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അഞ്ച് സ്ത്രീകളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഹെർ പറയുന്നത്. രാജേഷ് മാധവന്‍, ഗുരു സോമസുന്ദരം, പ്രതാപ് പോത്തന്‍, മാലാ പാർവതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. മനോരമ മാക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.
Jigra OTT: ജിഗ്ര ഒടിടി
വാസൻ ബാല സംവിധാനം ചെയ്ത ആലിയ ഭട്ടിൻ്റെ ആക്ഷൻ ത്രില്ലർ ചിത്രം ജിഗ്ര ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. തടവിൽ നിന്ന് തൻ്റെ സഹോദരനെ രക്ഷിക്കാനുള്ള ഒരു യുവതിയുടെ ദൗത്യമാണ് ചിത്രത്തിന്റെ പ്രമേയം. മോണിക്ക, ഓ മൈ ഡാർലിംഗ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വാസൻ ബാല സംവിധാനം ചെയ്ത ചിത്രത്തിൽ, സഹോദരൻ അങ്കുറിനെ വിദേശ ജയിലിൽ അന്യായമായി തടവിലാക്കപ്പെട്ട സാഹചര്യത്തിൽ, സഹോദരനെ രക്ഷിക്കാൻ ദൃഢനിശ്ചയം ചെയ്യുന്ന സത്യ എന്ന കഥാപാത്രമായാണ് ആലിയ ഭട്ട് ചിത്രത്തിലെത്തുന്നത്. ജിഗ്ര ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ കാണാം.
Lucky Baskhar OTT: ലക്കി ഭാസ്കർ
ദുൽഖർ സൽമാനെ നായകനായി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ഏറ്റവും പുതിയ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്കർ’ ഒടിടിയിലെത്തി. പീരീഡ് ഡ്രാമ ത്രില്ലറായ ചിത്രത്തിൽ ഒരു ബാങ്ക് ജോലിക്കാരനായാണ് ദുൽഖർ എത്തിയത്. 1980-1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ലക്കി ഭാസ്കറിന്റെ രചനയും നിർവഹിച്ചിരിക്കുന്നത് വെങ്കി അറ്റ്ലൂരിയാണ്. ഒരു സാധാരണ ബാങ്ക് ജീവനക്കാരനിൽ നിന്നും മൾട്ടി മില്യണറായി മാറുന്ന ഭാസ്കറിന്റെ കഥയാണ് ചിത്രം പറയുന്നത്. നെറ്റ്ഫ്ളിക്സിൽ ലക്കി ഭാസ്കർ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. തെലുങ്കിനു പുറമെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാണ്.
Porattu Nadakam OTT: പൊറാട്ട് നാടകം ഒടിടി
സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത ചിത്രമാണ്. ‘പൊറാട്ട് നാടകം’. സമൂഹത്തിലെ സമീപകാല സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ആക്ഷേപഹാസ്യമായി ഒരുക്കിയ ചിത്രം ഒക്ടോബർ 18നാണ് തിയേറ്ററിറിലെത്തിയത്. തിയേറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
Sikandar ka Muqaddar OTT: സിക്കന്ദർ കാ മുഖദ്ദർ
നീരജ് പാണ്ഡെ സംവിധാനം ചെയ്ത സിക്കന്ദർ കാ മുഖദ്ദർ ഒടിടിയിൽ എത്തി. അവിനാശ് തിവാരി, ദിവ്യ ദത്ത്, തമന്ന ഭാട്ടിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നെറ്റ്ഫ്ളിക്സിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
Parachute OTT: പാരച്യൂട്ട്
കിഷോർ, കനി, കൃഷ്ണ കുലശേഖരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പാരച്യൂട്ട്’ ഒടിടിയിൽ എത്തി. റാസു രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘പാരച്യൂട്ട്’ പറയുന്നത് രണ്ടു കുട്ടികളുടെ തിരോധാനത്തെ കുറിച്ചാണ്. കൃഷ്ണ കുലശേഖരൻ ആണ് ചിത്രത്തിന്റെ നിർമാണം. കാളി വെങ്കട്ട്, ശരണ്യ രാമചന്ദ്രൻ, ബാവ ചെല്ലദുരൈ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീധർ കെ എഴുതിയ പാരച്യൂട്ടിന് സംഗീതം നൽകിയത് യുവൻ ശങ്കർ രാജയാണ്. ഓം നാരായൺ ഛായാഗ്രഹണവും റിച്ചാർഡ് കെവിൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം റമിയൻ നിർവ്വഹിച്ചു. ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ ഈ സീരീസ് കാണാം.
content highlight: New OTT Release Movies