സ്മാർട്ട് ഫോണുകൾ പോലെ തന്നെ ഗാഡ്ജറ്റുകൾക്കും പ്രാധാന്യം ഏറുകയാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ലാപ്ടോപ്പുകൾ. പഠനാവശ്യങ്ങൾക്കും ജോലി ആവശ്യങ്ങൾക്കും പ്രായഭേദമന്യേ നിരവധി ആളുകൾ ലാപ്ടോപ്പിനെ ആശ്രയിക്കുന്നു. വിവിധ പ്രത്യേകതകളിൽ വിവിധ പ്രൈസ് റേഞ്ചിൽ ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്.
ഇന്ത്യൻ വിപണിയിൽ ഭൂരിഭാഗം ആവശ്യക്കാരും സാധാരണക്കാരാണ്. വിലകുറഞ്ഞ ലാപ്ടോപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ അതിൻറെ ഗുണത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുത്. മാർക്കറ്റിൽ നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. ഇതിൽ നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് മികച്ച ലാപ്ടോപ്പ് തന്നെ തിരഞ്ഞെടുക്കണം.
അത്തരത്തിൽ 20,000 രൂപയ്ക്ക് താഴെ ഈ വർഷം ലഭ്യമായിരുന്ന മികച്ച ലാപ്ടോപ്പുകൾ ഏതെല്ലാം എന്ന് വിശദമായി പരിശോധിക്കാം.
ചുവി ഹീറോബുക്ക് പ്രോ (Chuwi HeroBook Pro)
ഇക്കൂട്ടത്തിൽ ആദ്യമായ് സ്ഥാനം പിടിച്ചിരിക്കുന്ന ലാപ്ടോപ്പാണ് ചുവി ഹീറോബുക്ക് പ്രോ (Chuwi HeroBook Pro) ദൈനംദിന ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ലാപ്ടോപ്പാണ് ഇത്. 16,990 രൂപയ്ക്കാണ് ഈ ലാപ്ടോപ്പ് ഇപ്പോൾ ആമസോണിൽ വിൽക്കുന്നത്. 14.1 ഇഞ്ച് വലുപ്പത്തിലാണ് ഈ ലാപ്ടോപ്പിന്റെ ഡിസ്‌പ്ലേ എത്തുന്നത്. HDMI പോർട്ട് ഉപയോഗിച്ച് വലിയ സ്ക്രീനിലേക്ക് ഇത് കണക്ട് ചെയ്യാൻ സാധിക്കുന്നതാണ്.
വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ചുവി ഹീറോബുക്ക് പ്രോ പ്രവർത്തിക്കുന്നത്. 4 ജിബി വരെ റാമും 64 ജിബി വരെ സ്റ്റോറേജും ഈ ലാപ്ടോപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഹീറോബുക്ക് പ്ലസ് (Chuwi HeroBook Plus)
20,000 രൂപയ്ക്ക് താഴെ വില വരുന്ന ചുവിയുടെ തന്നെ മറ്റൊരു ലാപ്ടോപ്പാണ് ഹീറോബുക്ക് പ്ലസ് (Chuwi HeroBook Plus) 18,990 രൂപയ്ക്കാണ് ഈ ലാപ്ടോപ്പ് ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 15.6 ഇഞ്ച് ഡിസ്പ്ലേ വലുപ്പത്തിലാണ് ഈ ലാപ് എത്തുന്നത്.
6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജും ഈ ലാപ്ടോപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ചുവി ഹീറോബുക്ക് പ്ലസ് പ്രവർത്തിക്കുന്നത്.
എഎക്സ്എൽ ലോഞ്ചഡ് ലാപ്ടോപ്പ് (AXL Launched Laptop)
കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്ന മറ്റൊരു മികച്ച ലാപ്ടോപ്പാണ് എഎക്സ്എൽ ലോഞ്ചഡ് ലാപ്ടോപ്പ് (AXL Launched Laptop) വെറും 12,990 രൂപയ്ക്കാണ് ഈ ലാപ് ഇപ്പോൾ ആമസോണിൽ നിന്ന് വിൽക്കുന്നത്. 14 ഇഞ്ച് ആയിരിക്കും ഈ ലാപ്പിന്റെ ഡിസ്പ്ലേ വലുപ്പം.ഈ സെഗ്മെന്റിലെ മറ്റ് ലാപ്ടോപ്പുകൾക്ക് സമാനമായി വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് എഎക്സ്എൽ ലോഞ്ചഡ് ലാപ്ടോപ്പും പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഈ ലാപ്ടോപ്പ് ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്.
അസ്യൂസ് നോട്ട്ബുക്ക് (asus notebook laptop)
എസ്യൂസിന്റെ നോട്ട്ബുക്കും ഈ സെഗ്മെന്റിലെ മികച്ച ഒരു ലാപ്ടോപ്പായി പരിഗണിക്കാവുന്നതാണ്. ഇൻ്റൽ സെലറോൺ പ്രോസസർ ആണ് നിർമ്മാതാക്കൾ ഈ ലാപ്പിനായി നൽകിയിരിക്കുന്നത്.
മറ്റ് ലാപ്പുകളെ അപേക്ഷിച്ച് ഈ ലോപ്ടോപ്പിന്റെ ഡിസ്പ്ലേ അൽപം ചെറുതാണ്. 11.6 ഇഞ്ചാണ് എസ്യൂസിന്റെ നോട്ട്ബുക്കിന്റെ ഡിസ്പ്ലേ വലുപ്പം. നാല് ജിബി റാമും 128 ജിബി സ്റ്റോറേജും ഈ ലാപ്ടോപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. വെറും 14,490 രൂപയ്ക്കാണ് എസ്യൂസ് നോട്ട്ബുക്ക് ഇപ്പോൾ ആമസോണിൽ വിൽക്കുന്നത്.
വാൽക്കർ നോട്ടുബുക്ക് (walker notebook )
ഈ ലിസ്റ്റിൽ ഏറ്റവും അവസാനമായി സ്ഥാനം പിടിച്ചിരിക്കുന്ന ലാപ്ടോപ്പാണ് വാൽക്കറിന്റെ നോട്ട്ബുക്ക്. 16,990 രൂപയാണ് ഇപ്പോൾ ഇതിന്റെ വില.
ദിവസേനയുള്ള ഉപയോഗത്തിന് മികച്ച ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ലാപ്ടോപ്പായി ഈ ലാപ്പിനെ പരിഗണിക്കാവുന്നതാണ്. ശക്തമായ സെലറോൺ പ്രോസസറും Windows 10 ഓപ്പറേറ്റിംഗ് സിസ്റ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ വാൽക്കർ നോട്ട്ബുക്കിനെ സഹായിക്കുന്നുണ്ട്. 14 ഇഞ്ചാണ് ഇതിന്റെ ഡിസ്പ്ലേ വലുപ്പം. 4 ജിബി റാമും 256 ജിബി സ്റ്റോറേജും ആണ് ഈ ലാപ്ടോപ്പ് ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്.
content highlight: budget friendly laptop 2024