Celebrities

ഡാൻസ് കൊറിയോ​ഗ്രാഫർ മോശമായി പെരുമാറി, ഇടപെട്ടത് മമ്മൂക്ക; അനുഭവം വെളിപ്പെടുത്തി നടൻ | mammootty movie

ഡാൻസ് കൊറിയോ​ഗ്രാഫൻ തന്നോട് മോശമായി പെരുമാറിയപ്പോൾ, മമ്മൂട്ടിയുടെ പ്രതികരണം എങ്ങനെ ആയിരുന്നുവെന്നാണ് ബിജു കുട്ടൻ പറയുന്നത്

മമ്മൂട്ടിയുടെ സംസാര രീതിയെ കുറിച്ച്  ബിജു കുട്ടൻ . “മമ്മൂക്ക കർക്കശക്കാരനാവണം. അല്ലെങ്കിൽ നമുക്ക് വിഷമമാണ്. നമ്മുടെ കാര്യങ്ങൾ മമ്മൂക്കയുടേതായ രീതിയിൽ ചോദിച്ചാലെ അത് ശരിയാവൂ. ഞാൻ ചിലപ്പോൾ ആഹാരം യൂണിറ്റുകാർക്കൊപ്പം ഇരുന്ന് കഴിക്കും. അദ്ദഹം ഭക്ഷണം കഴിക്കാറാവുമ്പോൾ വിളിക്കും. നീ എന്താ അവിടെ പോയിരുന്ന് കഴിച്ചതൊന്നൊക്കെ ചോദിക്കും. സെറ്റിൽ വരുമ്പോൾ ​ഗുഡ് മോണിം​ഗ് പറഞ്ഞില്ലെങ്കിൽ അതുവരെ അദ്ദേഹം ശ്രദ്ധിക്കും”, എന്നാണ് ബിജു കുട്ടൻ പറഞ്ഞത്.

പോത്തൻ വാവ എന്ന സിനിമയുടെ സെറ്റിൽ വച്ച് നടന്നൊരു സംഭവവും ബിജുക്കുട്ടൻ അഭിമുഖത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡാൻസ് കൊറിയോ​ഗ്രാഫൻ തന്നോട് മോശമായി പെരുമാറിയപ്പോൾ, മമ്മൂട്ടിയുടെ പ്രതികരണം എങ്ങനെ ആയിരുന്നുവെന്നാണ് ബിജു കുട്ടൻ പറയുന്നത്. ദ ക്യൂ സ്റ്റുഡിയയോട് ആയിരുന്നു നടന്റെ പ്രതികരണം.

“ഒരിക്കൽ പോത്തൻ വാവ സിനിമയുടെ സോം​ഗ് ഷൂട്ട് ചെയ്യുന്ന സമയം. ഡാൻസ് കൊറിയോ​ഗ്രാഫറിന് എന്നെ അറിയത്തില്ല. മമ്മൂക്ക ലിറിക്സ് പറഞ്ഞ് അഭിനയിക്കുമ്പോൾ ഞാൻ പുറകിൽ നിന്നും കൈകൊട്ടണം. വെറൊരു പൊസിഷനിൽ വച്ചപ്പോൾ ഞാൻ ആ സീനിൽ ഇല്ലെന്ന് എനിക്ക് മനസിലായി. ഞാൻ വെറുതെ നിന്നു. പക്ഷേ കൊറിയോ​ഗ്രാഫർ എന്നോട് ‘നിങ്ങൾ എന്താ ചത്ത ശവം പോലെ നിക്കുന്നത്. എന്തെങ്കിലും ചെയ്യ്’എന്ന് എന്നോട് പറഞ്ഞു. മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. മാസ്റ്ററെ അടുത്ത് വിളിച്ച് ഇതാരാണെന്ന് അറിയാമോന്ന് മമ്മൂക്ക ചോദിച്ചു. നിങ്ങള് ഉദ്ദേശിച്ച ആളല്ല കേട്ടാ. എന്റെ കൂടെ അഭിനയിക്കുന്ന ആളാണെന്ന് പറഞ്ഞു. മാസ്റ്റർ ആകെ മൂഡ് ഓഫായി. പിന്നെ ആക്ഷനൊക്കെ പറഞ്ഞത് പേടിച്ചിട്ടായിരുന്നു. പിന്നെ എന്നെ സാറേന്ന് വിളിച്ച് പുറകെ നടക്കലായി പണി. അതൊക്കെ മമ്മൂക്ക ശ്രദ്ധിക്കും. ഒരാളെയും കൊച്ചാക്കാൻ അദ്ദേഹം സമ്മതിക്കില്ല. ഞാനതന്ന് മനസിലാക്കിയതാണ്. പുള്ളി അന്നെന്നെ ഒരുപാട് പൊക്കി പറഞ്ഞു”, എന്നാണ് ബിജു കുട്ടൻ പറഞ്ഞത്.

ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, നെടുമുടി വേണു, ഉഷ ഉതുപ്പ്, ഗോപിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പോത്തൻ വാവ. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്.

അഭിനേതാക്കൾ

മമ്മൂട്ടി – പോത്തൻ വാവ
നെടുമുടി വേണു – മേപ്പത്തൂർ വിഷ്ണു നാരായണൻ നമ്പൂതിരി
ബിജുക്കുട്ടൻ – മാറാല മത്തായി
രാജൻ പി. ദേവ് – വക്കച്ചൻ
സ്ഫടികം ജോർജ്ജ് – ആന്റോച്ചൻ
മണിയൻപിള്ള രാജു – പോളച്ചൻ
സായി കുമാർ – ശിവൻ കുട്ടി
കലാശാല ബാബു – അച്ചൻ
അഗസ്റ്റിൻ
കുഞ്ചൻ – പണിക്കർ
ബാബുരാജ്
ഉഷ ഉതുപ്പ് – കുരിശുവീട്ടിൽ മറിയാമ്മ
ഗോപിക – അഡ്വ. ഗ്ലാഡിസ്
സംവൃത സുനിൽ – ഗായത്രി
പൊന്നമ്മ ബാബു
സംഗീതം
വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അലക്സ് പോൾ ആണ്.

ഗാനങ്ങൾ

വാവേ മകനേ – മധു ബാലകൃഷ്ണൻ, ഉഷ ഉതുപ്പ്
വാവേ മകനേ – അഫ്‌സൽ, മധു ബാലകൃഷ്ണൻ, പ്രദീപ് പള്ളുരുത്തി, രമേഷ് ബാബു
നേരാണേ എല്ലാം നേരാണേ – മധു ബാലകൃഷ്ണൻ, റെജു ജോസഫ്, മഞ്ജരി
ഓംകാരത്തിടമ്പുള്ള – എം.ജി. ശ്രീകുമാർ
മഞ്ചാടി മണിമുത്ത് – എം.ജി. ശ്രീകുമാർ, ജ്യോത്സ്ന
രാഗ (ബിറ്റ്) – ജ്യോത്സ്ന, കോറസ്
അണിയറ പ്രവർത്തകർ
ഛായാഗ്രഹണം: സഞ്ജീവ് ശങ്കർ
ചിത്രസം‌യോജനം: രഞ്ജൻ എബ്രഹാം
കല: ജോസഫ് നെല്ലിക്കൽ
ചമയം: സലീം കടയ്ക്കൽ, ജോർജ്ജ്
വസ്ത്രാലങ്കാരം: സുനിൽ റഹ്‌മാൻ, കുമാർ ചെന്നൈ
നൃത്തം: പ്രസന്നൻ
സംഘട്ടനം: അനൽ അരശ്
പരസ്യകല: സാബു കൊളോണിയ
എഫക്റ്റ്സ്: സേതു
ഡി.ടി.എസ്. മിക്സിങ്ങ്: ലക്ഷ്മി നാരായണൻ
വാർത്താപ്രചരണം: വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം: ആന്റോ ജോസഫ്
വാതിൽ‌പുറ ചിത്രീകരണം: രജപുത്ര
ലെയ്‌സൻ: അഗസ്റ്റിൻ
അസോസിയേറ്റ് ഡയറക്ടർ: രാജൻ ശങ്കരാടി
പ്രൊഡക്ഷൻ ഡിസൈൻ: ഹരി

content highlight: actor-biju-kuttan-remember-mammootty-movie