സഞ്ചാരം എന്ന പരിപാടിയിലൂടെ മലയാളികൾക്ക് വളരെ പ്രിയങ്കരനായ വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര. വലിയൊരു ആരാധകനിര തന്നെയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത് പൊതുവേ അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ ഒന്നും അത്രയ്ക്ക് കാണാറില്ല എന്നാൽ അടുത്തകാലത്ത് അദ്ദേഹം മയിൽ സ്റ്റോൺ മേക്കർസ് എന്ന ഓൺലൈൻ ചാനലിന് ഒരു ഇന്റർവ്യൂ നൽകിയിരുന്നു. ഈ ഇന്റർവ്യൂ കണ്ടുകൊണ്ട് എല്ലാവരും അദ്ദേഹത്തിന് കൈയടിക്കുകയാണ് ചെയ്യുന്നത് ശരിക്കും ഒരു അഭിമുഖം നൽകുകയാണെങ്കിൽ ഇങ്ങനെയാണ് നൽകേണ്ടത് എന്നും ആവശ്യമില്ലാത്ത അവതാരികയുടെ ചോദ്യങ്ങൾക്കൊക്കെ ഇതുപോലെ കുറിക്ക് കൊള്ളുന്ന മറുപടി നൽകണമെന്നും ഒക്കെയാണ് പലരും പറയുന്നത്.
ഈ ഒരു അഭിമുഖത്തിൽ എ ആർ റഹ്മാന്റെ വിവാഹമോചനത്തെ കുറിച്ചും സംസാരിക്കുന്നുണ്ട് എ ആർ റഹ്മാൻ വിവാഹമോചനം നടത്തിയതിനെപ്പറ്റി എത്രത്തോളം വാർത്തകളാണ് വന്നത് എന്നാണ് സന്തോഷ് ജോർജ് കുളങ്ങര ചോദിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..
” വ്യക്തിഹത്യ ചെയ്യുന്നതിൽ സോഷ്യൽ മീഡിയ മുൻപന്തിയിൽ തന്നെയാണ്. അടുത്തകാലത്താണ് എ ആർ റഹ്മാന്റെ വിവാഹമോചന വാർത്ത ശ്രദ്ധ നേടിയത്. അതിനെക്കുറിച്ച് എന്തൊക്കെ കാര്യങ്ങളാണ് ആളുകൾ പറഞ്ഞത് ശരിക്കും എന്താണ് അദ്ദേഹത്തിന്റെ വിവാഹമോചനത്തിന്റെ കാരണം എന്ന് ആർക്കെങ്കിലും അറിയാമോ.? ഇത്രയും വർഷങ്ങൾക്ക് ശേഷം അദ്ദേഹം വിവാഹമോചനം ചെയ്യാൻ തീരുമാനിച്ചുവെങ്കിൽ നിങ്ങളുടെ തീരുമാനം ശരിയാണെങ്കിൽ നിങ്ങൾക്ക് നല്ലത് വരട്ടെ എന്നു പറഞ്ഞ് അദ്ദേഹത്തെ ആശംസിക്കുകയാണ് വിവരമുള്ളവർ ചെയ്യേണ്ടത്. അല്ലാതെ അദ്ദേഹത്തെക്കുറിച്ച് ഇത്തരത്തിലുള്ള വാർത്തകൾ പറഞ്ഞ് പരത്തുകയല്ല വേണ്ടത്..ഒരു ദിവസം നമ്മൾ പിരിവിട്ട വിജയിപ്പിച്ചെടുത്ത ഒരാളല്ല എ റഹ്മാൻ റോജ എന്ന ചിത്രം റിലീസ് ആയതിനുശേഷം ആരെങ്കിലും പിരിവിട്ട അദ്ദേഹത്തെ വിജയിപ്പിച്ചെടുത്തതാണ് ഒരിക്കലും അല്ല അദ്ദേഹം സ്വന്തം കഴിവുകൊണ്ട് വിജയിച്ചു വന്നതാണ്. അങ്ങനെ അദ്ദേഹത്തിന്റെ ആരാധകരായവരാണ് നമ്മളൊക്കെ അങ്ങനെയുള്ള നമ്മൾ അദ്ദേഹത്തെപ്പോലെയുള്ള ഒരാള് വിവാഹമോചനം നടത്തി എന്ന് പറയുമ്പോൾ ഇത്തരത്തിലുള്ള വാർത്തകൾ ഉണ്ടാക്കുന്നത് ശരിയായ രീതിയല്ല” എന്നാണ് സന്തോഷ് ജോർജ് കുളങ്ങര പറയുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.
Story Highlights ; Santhosh George Kulangara talkes A R Rahman