കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഒക്കെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ലക്ഷ്മി ബാലഭാസ്കർ ആണ് ബാലഭാസ്കറിന്റെ മരണത്തിന് ശേഷം ലക്ഷ്മി മാധ്യമങ്ങൾക്ക് മുൻപിൽ വന്നത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. ഇതിനെ തുടർന്ന് വീണ്ടും വാർത്ത നീകളിൽ ഇടം നേടുന്നത് ബാലഭാസ്കർ തന്നെയാണ്. ഇപ്പോൾ ബാലഭാസ്കറുമായുള്ള ഓർമ്മകളെ കുറിച്ച് പങ്കുവെച്ചുകൊണ്ട് എത്തുകയാണ് നടി ശരണ്യ മോഹൻ ഭർത്താവും ഡോക്ടർ മായ അരവിന്ദ് കൃഷ്ണൻ. താൻ ആദ്യമായി ബാലഭാസ്കരനെ കണ്ടത് മുതലുള്ള കാര്യങ്ങളാണ് അരവിന്ദ് പങ്കുവയ്ക്കുന്നത് വാക്കുകൾ ഇങ്ങനെ..
View this post on Instagram
1999 പ്രീഡിഗ്രി കാലഘട്ടത്തിൽ ആണ് ബാലു ചേട്ടനെ ഞാൻ നേരിട്ട് കാണുന്നത്. Government Arts College ൽ നടത്തിയ ഒരു പരിപാടിക്കിടയിൽ. പിന്നീട് മാസങ്ങൾ കഴിഞ്ഞ് യൂണിവേഴ്സിറ്റി കോളേജിൽ എന്റെ അച്ഛന്റെ കൂടെ പോയപ്പോൾ ബഹുമാന പൂർവ്വം നിൽക്കുന്ന ബാലു ചേട്ടനേ പരിചയപെടുത്തി തന്നു. “ഇങ്ങനെ നിൽക്കുന്നത് നോക്കണ്ട, ഇവൻ ഇവിടുത്തെ സ്റ്റാർ ആണ് “.എന്നിട്ട് സ്നേഹത്തോടെ ചെവിക്കു ഒരു കിഴുക്കും കൊടുക്കുന്നു. ചിരിച്ചു കൊണ്ട് നിൽക്കുന്ന ബാലു ചേട്ടന്റെ ചിത്രം ഇന്നും മനസ്സിൽ ഉണ്ട്. വർഷങ്ങൾക്കു ശേഷം ബാലഭാസ്കർ എന്ന സുപ്രസിദ്ധ വയലിനിസ്റ്റ് ആയപ്പോഴും അദ്ദേഹം സ്നേഹത്തോടെ തന്നെ സംസാരിക്കുകയും ഇടപെഴകുകയും ചെയ്തു. ചേട്ടന്റെ പല കൂട്ടുകാരെയും പരിചയ പെടുകയും ചെയ്തു. ishaandev നേ ആ സമയത്ത് ആണ് കാണുന്നത്. അദ്ദേഹത്തിന്റെ ഫ്രണ്ട് സർക്കിൾ വലുതായിരുന്നു. തമാശക്കു പണ്ട് ചോദിച്ചതാണ് “അണ്ണാ, നിങ്ങൾക്കു ഇലക്ഷന് നിന്നൂടെ എന്ന് ”
പേട്ട റയിൽവേ സ്റ്റേഷൻറ്റെ മുന്നിലെ ചായ കടയും അർടെക് തൈക്കാടിന്റെ മുന്നിൽ ഉള്ള ചായക്കടയും മീറ്റിംഗ് പോയിന്റ് ആയി. പ്രളയ സമയത്തു imperial kitchen റ്റെ മുന്നിൽ Eat At Tvm group ന്റെ കളക്ഷൻ പോയിന്റിൽ വരുമായിരുന്നു. ഇടക്ക് വിളിച്ചു ചോദിക്കും “എന്തേലും വേണോടാ “. arvind soju ഓർമ്മ കാണും എന്ന് വിചാരിക്കുന്നു.പിന്നീട് സംസാരത്തിനു ഇടയിൽ സിനിമ, ഫുഡ് എന്ന ഇഷ്ടപെട്ട വിഷയങ്ങൾ വന്നു. ഫുഡ് സ്പോട്ടുകൾ സംസാരിക്കാൻ തുടങ്ങി. മരണപെടുന്നതിന് ഒന്നര -രണ്ട് ആഴ്ച മുന്നേ സംസാരിച്ചപ്പോൾ കോവളത്തു ഒരു പുതിയ സ്പോട്ടിൽ നല്ല ഫുഡ് ഉണ്ട് എന്ന് പറഞ്ഞു .”ആണോടാ,ഞാൻ യാത്ര കഴിഞ്ഞു വന്നിട്ട് ഫാമിലി ആയി കൂടാം. നീ മോളെ കണ്ടിട്ടില്ലലോ.” എന്നാണ്. He was really happy!
ഇത് ഇത്രയും പറഞ്ഞത് എന്തിനാണ് എന്ന് വച്ചാൽ നിരന്തരം ആയി അദ്ദേഹത്തെ ചുറ്റി പറ്റി വരുന്ന കമന്റ്‌സുകൾ ഉണ്ട്. Baseless ആയ പല കാര്യങ്ങൾ.അദ്ദേഹത്തെ നേരിട്ട് അറിയാവുന്ന ആൾകാർക്ക് വേദന ഉളവാകുന്നവ ആണ്. അപേക്ഷ ആണ്. നിയമത്തിനേയും അന്വേഷണത്തിനെയും അതിന്റെ വഴിക്കു വിടുക.
Story Highlight : Aravindh krishna talkes Balabhaskar