കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ എസ്.എഫ്.ഐ.- കെ.എസ്.യു. സംഘർഷം. കോളേജ് യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെ കാണാൻ എത്തിയ യൂണിയൻ വൈസ് ചെയർപേഴ്സൺ ഗോപികയ്ക്ക് കെ.എസ്.യു. അക്രമത്തിൽ പരിക്കേറ്റു. ഗോപികയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സച്ചിൻ ദേവ് എം.എൽ.എ. പങ്കെടുക്കുന്ന കോളേജ് യൂണിയൻ ഉദ്ഘാടന വേദിയിലേക്കും കെ.എസ്. യു. പ്രവർത്തകർ ഉപരോധവുമായി എത്തിയിരുന്നു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ബുധനാഴ്ച രാത്രി കെ.എസ്. യു. വിദ്യാർത്ഥികളെ എസ്.എഫ്.ഐ. പ്രവർത്തകർ മർദ്ദിച്ചതാണ് സംഘർഷങ്ങളുടെ തുടക്കമെന്നാണ് സൂചന.
STORY HIGHLIGHT: kozhikode govt law college sfi ksu clash