Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

പ്രകൃതിയെ കണ്ടറിഞ്ഞ് പാറമുകളിലേക്ക് ഒരു യാത്ര, ഭക്തിസാന്ദ്രമായി മടക്കം; വരൂ ഉറവപ്പാറയിലേക്ക് പോകാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 12, 2024, 08:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സഞ്ചാരികളുടെ തിരക്ക് ഒട്ടും ഇല്ലാത്ത ഒരു കിടിലൻ സ്പോട്ടിലേക്ക് യാത്ര ചെയ്യാനാണ് ആ​ഗ്രമെങ്കിൽ തീർച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലമാണ് തൊടുപുഴയ്ക്ക് അടുത്തുള്ള ഉറവപ്പാറ. നഗരപ്രദേശത്തു തന്നെ ഏകദേശം 600 അടി ഉയരത്തിൽ ഉള്ള ഒരു പാറയുടെ മുകൾഭാഗമാണ് ഇവിടം. അതിപുരാതനമായ ഒരു ക്ഷേത്രമാണ് ഇവിടെ സഞ്ചാരികൾക്ക് കുളിർമ നൽകുന്ന കാഴ്ച. റബ്ബർ കാടുകൾ നിറഞ്ഞ ഇടുക്കി മൂലമറ്റം ബസ് റൂട്ടിൽ ഒളമറ്റത്ത് എത്തി, വലത്തോട്ട് തിരിഞ്ഞാൽ കുന്നിൻ മുകളിലെ ക്ഷേത്രമായ ഒളമറ്റം ഉറവപ്പാറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്താം. തൊടുപുഴയിൽ നിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ പ്രകൃതി ഭംഗിയേറെയുള്ള ഈ മലയിലെത്താം. കാൽനടയായി വേണം പ്രദേശത്ത് എത്താൻ. വലിയൊരു കരിങ്കൽ മലയുടെ മധ്യത്തിലാണ് സുബ്രഹ്മമണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആയിരം വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രമാണ് ഇതെന്നാണ് പറയപ്പെടുന്നത്. 2500 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഉറവപ്പാറയ്ക്ക് മുകളില്‍ നിന്ന് നോക്കിയാല്‍ ഇടതുവശത്ത് ദൂരെ തൊടുപുഴ ടൗണും വലതു വശത്ത് മലകളുമാണ്. മലമുകളിൽ എത്തിയാൽ തൊടുപുഴ നഗരം പൂർണമായും ഒറ്റ നോട്ടത്തിൽ കാണാൻ കഴിയും. ഇലവീഴപുഞ്ചിറയും, നാടുകാണിയും ഉൾപ്പെടെ ചുറ്റോട് ചുറ്റുമുള്ള മലനിരകൾ കണ്ണുകൾക്ക് ആനന്ദം പകരും. എപ്പോഴും കാറ്റ് വീശുന്ന മലമുകളിലെ നരച്ച പുല്ലുകള്‍ക്ക് പോലും ഒരു പ്രത്യേക ഭംഗിയാണ്.

ഈ സ്ഥലത്തിന് ഉറവപ്പാറ എന്ന പേര് വന്നതിന് പിന്നിൽ ഒരു കഥയുണ്ട്. മകരമാസത്തിലെ തൈപ്പൂയത്തിൻ്റെ അന്ന്, അതായത് പൗർണമിയും പൂയവും കൂടി ഒരുമിച്ചു വരുന്ന ദിവസം. ഇവിടെ ഒരു പാറയിടുക്കിൽ നിന്നും ഉറവ ഉണ്ടാകും എന്നാണ് പറയുന്നത്. എല്ലാ വർഷവും ഇങ്ങനെ ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് ഇവിടെ ‘ഉറവപ്പാറ’ എന്ന പേരുവന്നത്. മകര മാസത്തിലെ ഉത്സവത്തിന് ദൂരെ ദേശങ്ങളിൽ നിന്നും ആളുകൾ ഉറവപ്പാറയിൽ എത്താറുണ്ട്. ഉറവപ്പാറയുടെ മുകളിൽ ഒരു ആമ്പൽകുളമുണ്ട് . ഒരിക്കലും വറ്റാത്ത ഈ കുളം വനവാസകാലത്ത് ജലക്ഷാമം ഉണ്ടായപ്പോൾ ഭീമന്‍റെ കാല് പതിഞ്ഞിടത്ത് ഉണ്ടായതാണ് എന്നാണ് ഐതിഹ്യം. അടുപ്പു കല്ലു പോലുള്ള മൂന്ന് വലിയ കല്ലുകൾ കൂടി ഇവിടെ ഉണ്ട്. ഉറവപ്പാറയില്‍ മറ്റൊരിടത്തും ഇത്രയും വലിയ കല്ലുകള്‍ വേര്‍പെട്ട് കാണാനാകില്ല. അവ എങ്ങനെ ഇവിടെ എത്തി എന്നതിന് ഇതുവരെ വിശദീകരണങ്ങളില്ല. പാണ്ഡവര്‍ പാകം ചെയ്യാന്‍ കണ്ടെത്തിയ അടുപ്പാണിതെന്നാണ് ഐതീഹ്യം.

രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവകാലത്ത് പകലും രാത്രിയും പാറയ്ക്ക് മുകളില്‍ വിശ്വാസികളെക്കൊണ്ട് നിറയും. ആ സമയത്ത് പാറയ്ക്ക് മുകളിൽ എത്തുന്നത് പ്രത്യേക അനുഭൂതി നൽകും. എപ്പോഴും കാറ്റുള്ള ഇവിടം സന്ദർശിക്കാൻ ഏറ്റവും നല്ല സമയം വൈകിട്ടാണ്. തൊടുപുഴ നഗരത്തിന്റെ ദൂര കാഴ്ച, മലനിരകൾ അങ്ങനെ ഒത്തിരി മനോഹരമായ കാഴ്ചകൾ ഇവിടെ നിന്നാൽ കാണാനാകും. ധാരാളം മലയാള സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. മകര മാസത്തിലെ പുണര്‍തം നാളിലാണ് ഇവിടുത്തെ ക്ഷേത്രത്തിലെ ഉത്സവം.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: uravapparaഉറവപ്പാറ

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies