Celebrities

സിംഗിൾ ആണെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല പ്രണയത്തെ കുറിച്ച് അന്ന് കീർത്തി പറഞ്ഞത്

ഒരു ബാലതാരമായി എത്തി മലയാള സിനിമയിൽ നായികയായി തിളങ്ങിയ നിരവധി നടിമാർ ഉണ്ട് അവരുടെ കൂട്ടത്തിൽ തന്നെയാണ് കീർത്തി സുരേഷ് എന്നാൽ അവരിൽ നിന്നും കീർത്തി വ്യത്യസ്ത ആവുന്നത് അന്യഭാഷയിൽ എത്തി അവിടെ തന്നെ പ്രകടനം കൊണ്ട് ഒരു വലിയ ദേശീയ അവാർഡ് തന്നെ സ്വന്തമാക്കി എന്നതിന്റെ പേരിലാണ്. കരിയറിൽ പീക്കിൽ നിൽക്കുന്ന സമയത്ത് പോലും അധികം ഗോസിപ്പുകളോ ഫേക്ക് ന്യൂസുകളോ ഒന്നും തന്നെ താരത്തെ തേടി വന്നിട്ടില്ല അതിന് കാരണം എപ്പോഴും കയ്യടക്കത്തോടെ ലൈം ലൈറ്റിൽ നിൽക്കാൻ താരം ശ്രദ്ധിച്ചിരുന്നു എന്നത് തന്നെയാണ്.

ഗ്ലാമർ നായികമാർ മാത്രം നിറഞ്ഞുനിൽക്കുന്ന തമിഴ് മേഖലയിൽ ഒരു ഗ്ലാമർസ്സ് വേഷവും ചെയ്യാതെ മികച്ച നടിയായി മാറി.. മഹാനദി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ദേശീയ അവാർഡ് വരെ അവർ സ്വന്തമാക്കി. അവസാനം ജീവിതത്തിലും അതേ നിലപാടുകൾ തന്നെ തുടരുകയായിരുന്നു കീർത്തി 15 വർഷക്കാലം നിറഞ്ഞ പ്രണയം ആ പ്രണയത്തിന് ഇന്ന് സാഫല്യമായിരിക്കുന്നു. 15 വർഷക്കാലം താനൊരു പ്രണയിനിയായിരുന്നു എന്ന കാര്യം ബോധപൂർവ്വം അവർ ഓരോ മാധ്യമങ്ങളിൽ നിന്നും മറച്ചുവെച്ചു പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ച് ഒക്കെയുള്ള ചോദ്യങ്ങൾക്ക് മുൻപിൽ ചെറു ചിരിയോടെ നിൽക്കുമ്പോഴും തന്റെ പ്രിയപ്പെട്ടവനെ കുറിച്ച് ഒരിക്കൽപോലും കീർത്തി തുറന്നു പറഞ്ഞില്ല.

ഇതിനിടയിൽ താരം വിവാഹിതയായി എന്ന തരത്തിലുള്ള കമന്റുകളും ഗോസിപ്പുകളും വന്നപ്പോൾ പോലും തന്റെ കാമുകനെ കുറിച്ച് വെളിപ്പെടുത്താൻ കീർത്തി തയ്യാറായില്ല. അടുത്ത സുഹൃത്തായ ആന്റണിയുമായി 15 വർഷകാലം നീണ്ടുനിന്ന പ്രണയമായിരുന്നു കീർത്തി ഉണ്ടായിരുന്നത്. പ്രണയത്തെക്കുറിച്ച് കീർത്തി ഒരിക്കൽ സംസാരിച്ചത് ഇങ്ങനെ മാത്രമാണ്. ഞാൻ സിംഗിൾ ആണെന്ന് ഒരിക്കലും എവിടെയും പറഞ്ഞിട്ടില്ല.. എന്നാൽ ഞാൻ പ്രണയത്തിൽ അല്പം ഡാർടാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് ജീവിതകാലം മുഴുവനും ഉള്ള സന്തോഷമാണ് പ്രണയം എന്നും അന്ന് കീർത്തി വെളിപ്പെടുത്തിയിരുന്നു.

story highlight; keerthi suresh love story