നടി കീര്‍ത്തി സുരേഷും സുഹൃത്ത് ആന്‍റണി തട്ടിലും വിവാഹിതരായി. ഗോവയില്‍ വച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് ചടങ്ങിലേക്ക് ക്ഷണം ഉണ്ടായിരുന്നത്. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ ബിസിനസുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസിന്റെ ഉടമ കൂടിയാണ്. തമിഴ് ശൈലിയിൽ നടന്ന വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളാണ് കീർത്തി സുരേഷ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
ഇപ്പോഴിതാ റെമോ സിനിമയുടെ ഷൂട്ടിങ് അനുഭവവും നടി കീർത്തി സുരേഷുമായുള്ള സൗഹൃദത്തെ കുറിച്ചും നടൻ ആൻസൺ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.മുപ്പത്തിയാറുകാരനായ താരത്തിന്റെ ആദ്യ തമിഴ് സിനിമ റെമോയായിരുന്നു. ശിവകാർത്തികേയൻ നായകനായ സിനിമയിൽ വില്ലൻ വേഷമായിരുന്നു ആൻസണിന്. കീർത്തിയുടേയും ഭാവി വരൻ ആന്റണിയുടേയും പ്രണയം തനിക്ക് അന്നേ അറിയാമായിരുന്നുവെന്നും ആൻസൺ പറയുന്നു. തമിഴിലെ എന്റെ ആദ്യത്തെ സിനിമയാണ് റെമോ.
നിർമാതാവ് ആർ.ഡി രാജ സാറാണ് എന്നെ റെമോയിലേക്ക് സെലക്ട് ചെയ്തത്. ശിവകാർത്തികേയന്റെ ആദ്യ പ്രൊഡക്ഷൻ കൂടിയായിരുന്നു റെമോ. അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്. 12 മാസത്തോളം സിനിമയുടെ ഷൂട്ട് ഉണ്ടായിരുന്നു. അദ്ദേഹത്തിന് സിനിമയിൽ ഒരുപാട് ട്രാൻസിഷൻസ് ഉള്ളതുകൊണ്ടാണത്. ഞാൻ റെമോ ചെയ്യുന്നതിനായി സമയം മാറ്റിവെച്ചിരുന്നു. ആ കാലയളവിൽ മറ്റ് സിനിമകളൊന്നും ചെയ്തിരുന്നില്ല.
റെമോ സിനിമയ്ക്ക് വേണ്ടി ശിവകാർത്തികേയൻ നടത്തിയ ഹാർഡ് വർക്കാണ് ഞാൻ ഇന്ന് നടനായി ഇങ്ങനെയുള്ള വേദികളിൽ വന്നിരിക്കാനുള്ള കാരണം. കീർത്തിയും ഞാനും സീനുകൾ റിഹേഴ്സൽ ചെയ്തശേഷമാണ് അഭിനയിച്ചിരുന്നത്. കീർത്തി എന്റെ നല്ലൊരു സുഹൃത്ത് കൂടിയാണ്. അവൾ വിവാഹിതയാകാൻ പോവുകയാണ്. റെമോയുടെ സമയത്ത് തന്നെ കീർത്തിയുടെ പ്രണയം എനിക്ക് അറിയാമായിരുന്നു. എന്റെ ബന്ധുവാണ് കീർത്തിയുടെ വരൻ ആന്റണി എന്നാണ് ആൻസൺ പറഞ്ഞത്.
content highlight: keerthy suresh wedding