Celebrities

‘കിംവദന്തികളും ഗോസിപ്പുകളും പ്രചരിപ്പിച്ചാല്‍ മറുപടി നിയമപരമായി’; സായിപല്ലവിയുടെ കലിപ്പിന് പിന്നിലെ കാരണം..|what made sai pallavi so angry

അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സായി പല്ലവി പറയുന്നു.

ചുരുങ്ങിയ കഥാപാത്രങ്ങൾ മാത്രം മതി ചില താരങ്ങൾക്ക് ആരാധകരുടെ മനസ്സിൽ ഇടംപിടിക്കാൻ. അത്തരത്തിൽ ഒരൊറ്റ സിനിമ കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയ ചുരുങ്ങിയ ചില നടിമാരിൽ ഒരാളാണ് സായി പല്ലവി. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത മലയാളത്തിലെ റൊമാന്റിക് സിനിമകളിൽ ഒന്നായ പ്രേമത്തിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് താരത്തിന് കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടേയില്ല. തമിഴ്, തെലുങ്ക് തുടങ്ങിയ എല്ലാ തെന്നിന്ത്യൻ ഭാഷകളിലും നായിക വേഷം താരം കൈകാര്യം ചെയ്തു.

സാധാരണ ഗോസിപ്പുകളോട് ഒന്നും അധികം പ്രതികരിക്കാത്ത ആളാണ് സായി പല്ലവി. ഇൻഡസ്ട്രിയൽ വന്ന കാലം മുതൽ തന്നെ പല ഗോസിപ്പ് കോളങ്ങളിലും താരം കയറി കൂടിയിട്ടുണ്ട്. അനാവശ്യമായ നിബന്ധനകൾ വയ്ക്കുന്നു, കോടികൾ പ്രതിഫലമായി വാങ്ങുന്നു എന്നൊക്കെയായിരുന്നു അന്ന് പുറത്തുവന്ന വാർത്തകൾ. എന്നാൽ ഇതിനോട് ഒന്നും തന്നെ ഗൗരവമായ രീതിയിൽ താരം ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ സംഗതി ഇപ്പോൾ കുറച്ച് കലിപ്പാണ്. ഇത്തവണ വന്ന വാർത്ത സായിപല്ലവിയെ കുറച്ചൊന്നു ഉലച്ചിട്ടുണ്ട്

രാമായണ എന്ന പേരില്‍ ഒരുങ്ങുന്ന പുതിയ സിനിമയില്‍ സീതയായിട്ടാണ് സായി പല്ലവി എത്തുന്നത്. രാമനായി രണ്‍ബീര്‍ കപൂറും അഭിനയിക്കുന്നു. സീതയെ പോലൊരു റോള്‍ ചെയ്യുന്നതിനാല്‍ സായി പല്ലവി പൂര്‍ണമായും മാംസാഹാരങ്ങള്‍ ഉപേക്ഷിച്ചു, സസ്യ ആഹാരങ്ങള്‍ മാത്രമേ കഴിക്കുന്നുള്ളൂ എന്ന് ഒരു തമിഴ് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ സായി പല്ലവിയുടെ ട്വീറ്റ്.

സായി പല്ലവിയുടെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് പ്രതികരണം. ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സായി പല്ലവി പറയുന്നു. ‘എപ്പോഴും അടിസ്ഥാനരഹിതമായ കിംവദന്തികളും, കെട്ടിച്ചമച്ച നുണകളും തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നത് കാണുമ്പോളും എല്ലാം നിശബ്ദത പാലിക്കുകയാണ് ഞാന്‍ ചെയ്യാറുള്ളത്. എന്നാല്‍ ഞാന്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തുടര്‍ച്ചയായി ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നു, പ്രത്യേകിച്ച് എന്റെ സിനിമകളുടെ റിലീസുകള്‍ അടുക്കുമ്പോള്‍, സിനിമ പ്രഖ്യാപനങ്ങള്‍ നടക്കുമ്പോള്‍, എന്റെ കരിയറിലെ പ്രിയപ്പെട്ട നിമിഷങ്ങള്‍ വരുമ്പോള്‍ ഒക്കെയാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത്. ഇനി ഇതുപോലെ പ്രശസ്ത മാധ്യമങ്ങളോ വ്യക്തികളോ ഇത്തരത്തില്‍ കുക്ക്ഡ് അപ്പായിട്ടുള്ള കിംവദന്തികളും ഗോസിപ്പുകളും പ്രചരിപ്പിച്ചാല്‍ ഞാനതിനെ നിയമപരമായി മറുപടി നല്‍കും.’ എന്നാണ് സായി പല്ലവിയുടെ പ്രതികരണം.

അതിനും മാത്രം എന്താണ് സംഭവിച്ചത് എന്നാണ് ആരാധകരുടെ ചോദ്യം. ഇതിലും വലിയ ഗോസിപ്പുകള്‍ വന്നപ്പോള്‍ പോലും പ്രതികരിക്കാത്ത സായി പല്ലവിയെ ഇത്രയധികം ദേഷ്യം പിടിപ്പിച്ച കാര്യമെന്താവും. വാസ്തവത്തില്‍ സായി പല്ലവി പ്യൂയര്‍ വെജിറ്റേറിയനാണ്. താന്‍ ഒരിക്കലും മറ്റൊരു ജീവിചെ വേദനിപ്പിച്ച് കൊന്ന്, അതിനെ ഭക്ഷിക്കുന്ന ആളല്ല എന്ന് നേരത്തെ സായി പല്ലവി പറഞ്ഞിട്ടുള്ളതുമാണ്. അതുകൊണ്ടാവുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

അതേ സമയം രണ്‍ബീര്‍ കപൂറും ഈ സിനിമയില്‍ കരാറ് ചെയ്തതിന് ശേഷം ഭക്ഷണ രീതിയിലും ജീവിത ശൈലിയിലും മാറ്റം വരുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. പൂര്‍ണമായും വെജിറ്റേറിയനായി എന്ന് മാത്രമല്ല, മദ്യപാനവും ലേറ്റ് നൈറ്റ് പാര്‍ട്ടീസും രണ്‍ബീര്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

STORY HIGHLIGHT: what made sai pallavi so angry