ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ആളുകൾ. ആഘോഷങ്ങളെ എപ്പോഴും ഇഷ്ടപ്പെടുന്ന നമ്മൾ അതിനായി തയ്യാറെടുക്കുന്നതും ഏറെക്കാലം മുമ്പ് തന്നെയാണ്. ആ തയ്യാറെടുപ്പ് കേവലം ഒരു ചെറിയ തയ്യാറെടുപ്പ് മാത്രമായിരിക്കില്ല. വീട് ഒരുങ്ങുന്നത് പോലെ തന്നെ കൂടെ നമ്മളും അതിനനുസരിച്ച് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഉടുപ്പിൽ മാത്രമല്ല, ഇത്തവണ ക്രിസ്മസ് മയം കയ്യിൽ വളർത്തുന്ന നഖങ്ങളിൽ പോലും ആണ്. അല്പം ചിലവേറിയ സംഭവമാണെങ്കിലും ട്രെൻഡുകൾക്കൊപ്പം ഓടേണ്ടി വരണമല്ലോ.
ക്രിസ്മസ് വർണ്ണങ്ങളും സാന്താക്ലോസും എല്ലാം നഖങ്ങളിലേക്ക് വിരുന്നെത്തിക്കഴിഞ്ഞു. ഒരു മാസത്തിലേറെ ഇവ നമ്മുടെ കൈകളെ സുന്ദരമാക്കി വയ്ക്കും. അതുകൊണ്ടുതന്നെ ഡിസംബർ മാസം മുഴുവൻ ആസ്വദിക്കാനും സാധിക്കും. പതിവുപോലെ തന്നെ ചുവപ്പും വെള്ളയും ആണ് പ്രധാനപ്പെട്ട നിറങ്ങൾ. സാന്താക്ലോസിന് രൂപം മുതൽ നക്ഷത്രങ്ങൾ വരെ നഖങ്ങളിൽ ചെയ്തെടുക്കാം.
എക്സ്റ്റൻഷൻ സഹിതമാണ് ചെയ്യേണ്ടതെങ്കിൽ ഏകദേശം 5000 രൂപയോളം ആകും ഇതിനുള്ള ചെലവ്. നഖങ്ങൾ നീട്ടി വളർത്തിയവർക്ക് അതിൽ ആർട്ട് മാത്രം ചെയ്തെടുത്താൽ മതിയെങ്കിൽ അവയ്ക്ക് ഇതിലും ചിലവ് കുറവാണ്. ഒരു നഖത്തിൽ മാത്രമായിട്ടും ഇവ ചെയ്തു കൊടുക്കാറുണ്ട്. എക്സ്റ്റൻഷൻ സഹിതം ആണെങ്കിൽ ഇതിന് ഏകദേശം രണ്ടായിരം രൂപ വരെയാണ് ചിലവ്. ജെല്ല്, അക്രലിക് മോഡലുകളിലാണ് ഇവ ചെയ്തു കൊടുക്കാറുള്ളത്.
സാധാരണ നെയിൽ എക്സ്റ്റൻഷൻ ചെയ്യുന്നത് പോലെ തന്നെ കൃത്രിമ നഖം ഉപയോഗിച്ചാണ് ഇവയും ചെയ്തെടുക്കുന്നത്. കൂടുതൽ ദിവസം നീണ്ടുനിൽക്കുന്നത് കൊണ്ട് തന്നെ എല്ലാ പരിപാടികൾക്കും യോജിച്ച ഡിസൈനുകളാണ് സാധാരണ ആളുകൾ തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഇക്കുറി ക്രിസ്മസ് തീം ചെയ്യാൻ ആവശ്യക്കാർ ഏറെയാണ്. ഡ്രസ്സിന്റെ തീംസ്, ഡിസൈനുകൾ എന്നിവ ഫാഷൻ ട്രെൻഡുകളിൽ നിന്ന് പുറത്തായപ്പോൾ ആസ്ഥാനം ഇപ്പോൾ കയ്യടക്കിയിരിക്കുന്നത് നെയിൽ ആർട്ടാണ്.
നെയിൽ ആർട്ടിലെ വെറൈറ്റി ട്രെൻഡുകൾ ഇവയൊക്കെയാണ്
നെയിൽ സ്റ്റാമ്പിങ്
എളുപ്പമുള്ളതും മനോഹരവുമായ നെയിൽ ആർട്ട് രീതിയാണിത്. നെയില് കളര് ചെയ്തശേഷം ഇഷ്ടമുള്ള പ്രിന്റിലുള്ള ഇമേജ് പ്ലേറ്റ് നഖത്തില് പതിപ്പിക്കുകയാണ് ഈ രീതിയിലൂടെ ചെയ്യുന്നത്.
ഡിജിറ്റൽ നെയിൽ ആർട്ട്
മെഷീന് ഉപയോഗിച്ച് ചിത്രം നഖത്തിലേക്ക് പകർത്തുന്ന രീതിയാണ് ഡിജിറ്റൽ നെയിൽ ആർട്ട്. ഇഷ്ടപ്പെട്ട ചിത്രങ്ങൾ എടുക്കാം. വളരെ കുറച്ചുസമയത്തിനുള്ളിൽ തന്നെ ആഗ്രഹിച്ച തരത്തിലുള്ള നഖങ്ങൾ സ്വന്തമാക്കാം.
പെയിന്റിങ് വിത്ത് സ്പോഞ്ച്
സ്പോഞ്ച് ഉപയോഗിച്ച് നഖത്തിൽ ചിത്രങ്ങൾ വരയ്ക്കുന്ന രീതിയാണിത്. സ്പോഞ്ചിൽ നിറംകൊടുത്ത്, അതുപയോഗിച്ച് പല ഡിസൈനുകൾ ചെയ്യാം. നഖങ്ങളിൽ ബേസ്കോട്ട് അണിഞ്ഞതിനുശേഷമാണ് സ്പോഞ്ച് കൊണ്ടുള്ള ചിത്രപ്പണികൾ തുടങ്ങുന്നത്.
പെയിന്റിങ് വിത്ത് ബ്രഷ്
ഇഷ്ടപ്പെട്ട ചിത്രങ്ങൾ പെയിന്റ് ബ്രഷ് ഉപയോഗിച്ച് വരയ്ക്കുന്ന രീതിയാണിത്. വിവിധ വലിപ്പത്തിലുളള ബ്രഷുകൾ ഉപയോഗിച്ച് ഏതു തരത്തിലുള്ള ചിത്രങ്ങളും പാറ്റേണുകളും ഇതിൽ വരയ്ക്കാം
ടേപ്പിങ്
ആദ്യം ബേസ് കോട്ട് ഇടണം. ചെറിയ കഷ്ണങ്ങളാക്കി മുറിച്ച ടേപ്പുകൾ ഒട്ടിച്ചശേഷം അടുത്ത കോട്ട് നെയിൽ കളറിട്ട് അതുണങ്ങുമ്പോൾ ടേപ്പ് മാറ്റാം
STORY HIGHLIGHT: nail art christmas