ജനല്‍ കട്ടിള ദേഹത്ത് പതിച്ച് ഒന്നര വയസുകാരന് മരിച്ചു. കിഴിശ്ശേരിക്കടുത്ത് കുഴിമണ്ണ പുളിയക്കോട് പുനിയാനിക്കോട്ടില്‍ മുഹ്സിന്റേയും കാരാട്ടുപറമ്പ് വലിയാറക്കുണ്ട് ജുനൈന തസ്നിയുടേയും മകന്‍ നൂര്‍ ഐമന്‍ ആണ് കട്ടിള വീണ് മരിച്ചത്.
ബിരുദ വിദ്യാര്‍ഥിയായ മാതാവ് കോളജിലേക്ക് പോകാനൊരുങ്ങുമ്പോള്‍ കളിക്കുകയായിരുന്ന കുഞ്ഞിന്റെ ദേഹത്ത് വീടിന്റെ മുകള്‍ നിലയില്‍ ചാരിലവെച്ച ജനല്‍ കട്ടിള വീണാണ് കുട്ടി മരിച്ചത്. രാവിലെ ഒൻപത് മണിയോടെയാണ് അപകടം.
STORY HIGHLIGHT: died tragically