Movie News

ബിജു മേനോനും മേതിൽ ദേവികയും ഒന്നിച്ച ‘കഥ ഇന്നുവരെ’ ഒടിടിയിൽ സ്ട്രീമിംഗ് തുടങ്ങി; എവിടെ കാണാം ?

ബിജു മേനോനും മേതിൽ ദേവികയും പ്രധാന വേഷങ്ങളിൽ എത്തിയ കഥ ഇന്നുവരെ എന്ന ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. വിഷ്‌ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 20നായിരുന്നു തിയേറ്ററുകളിൽ എത്തിയത്. വേറിട്ട പ്രണയ കഥയിലൂടെ പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി കഥ ഇന്നുവരെ മാറിയെന്നാണ് ആരാധകരുടെ പ്രതികരണം.

നർത്തകിയായ മേതിൽ ദേവികയുടെ ആദ്യ ചിത്രം കൂടിയാണ് കഥ ഇന്നുവരെ. ബിജു മേനോനും മേതിൽ ദേവികയ്ക്കും പുറമേ നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. വിഷ്‌ണു മോഹൻ സ്റ്റോറീസിന്‍റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ജോമോൻ ടി ജോൺ ഒരുക്കിയ ദൃശ്യങ്ങളും ഷമീർ മുഹമ്മദിന്‍റെ എഡിറ്റിംഗും അശ്വിൻ ആര്യൻ ഒരുക്കിയിട്ടുള്ള പാട്ടുകളുമൊക്കെ സിനിമയുടെ ഹൈലൈറ്റാണ്. പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ – സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് – കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ – ടോണി ബാബു, സ്റ്റിൽസ് – അമൽ ജെയിംസ്, ഡിസൈൻസ് – ഇല്യൂമിനാർട്ടിസ്റ്റ്, പ്രൊമോഷൻസ് – 10ജി മീഡിയ, പി ആർ ഒ – എ എസ് ദിനേശ്, ആതിര ദിൽജിത് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.