പുഷ്പ 2 റിലീസ് ആയതിന് പിന്നാലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ താരം അല്ലു അർജുൻ ആണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആ സൂപ്പർ താരം അല്ലു അല്ലെന്നാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ഷാരൂഖ് ഖാൻ ആണെന്നാണ് റിപ്പോർട്ടുകൾ. പഠാൻ എന്ന ചിത്രത്തിനായി താരം വാങ്ങിയത് 350 കോടി പ്രതിഫലമാണ്. എന്നാൽ അല്ലു അർജുന്റെ പ്രതിഫലം 300 കോടിയാണ്. കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ആമിര്‍ ഖാനും സല്‍മാന്‍ ഖാനുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.
പുഷ്പ 2: ദ റൂള്‍ റിലീസ് ചെയ്തതിന് പിന്നാലെയായിരുന്നു അല്ലു അർജുൻ ഷാരൂഖ് ഖാനെക്കാൾ വളർന്നു കഴിഞ്ഞു എന്ന് സോഷ്യൽ മീഡിയ ആഘോഷിച്ചത്. എന്നാൽ പ്രതിഫലത്തിന്റെ കാര്യത്തിൽ ഇപ്പോഴും മുന്നിലുള്ളത് ഷാരൂഖ് തന്നെയാണ്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ അടുത്തിടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടിക പുറത്തുവിട്ടിരുന്നു. ഈ റിപ്പോർട്ട് പ്രകാരമാണ് 350 കോടി രൂപ പ്രതിഫലം വാങ്ങി വൻ പ്രതിഫലം വാങ്ങിയ താരങ്ങളിൽ ഒന്നാമതായി ഷാരൂഖ് എത്തിയത്.
സാറ്റലൈറ്റ് ഡിജിറ്റല്‍ റൈറ്റ്‌സില്‍നിന്ന് സല്‍മാന്‍ ഖാന്‍ 200 കോടിയും, ലാഭത്തിന്റെ അറുപത് ശതമാനം ആമിര്‍ഖാനും സമ്പാദിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 100 കോടിയാണ് റിതിക് റോഷന്റെ പ്രതിഫലം. അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ 70 മുതല്‍ എണ്‍പത് കോടി വരെ പ്രതിഫലം വാങ്ങിയിരുന്നു. പ്രഭാസ്, രാംചരണ്‍ എന്നിവര്‍ 100 കോടി. രജനികാന്ത്, വിജയ് എന്നീ നടന്മാര്‍ 200 കോടി രൂപയുമാണ് പ്രതിഫലം വാങ്ങുന്നതെന്നുമാണ് റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നത്.