താര കുടുംബങ്ങളിൽ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറിനേക്കാൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ് കുടുംബത്തിലെ ബാക്കിയുള്ള അംഗങ്ങൾ. സിന്ധു കൃഷ്ണകുമാർ, അഹാന, ഇഷാനി, ദിയ, ഹൻസിക എല്ലാവരും പ്രേക്ഷകർക്ക് സുപരിചിതർ. സ്വന്തമായി യൂട്യൂബ് ചാനൽ ഇവർക്കെല്ലാം ഉണ്ട്. ജീവിതത്തിലെ ഓരോ വിശേഷങ്ങളും ആരാധകരുമായി ഇടക്കിടെ പങ്കുവെക്കാറുണ്ട് താര കുടുംബത്തിലെ ഓരോ അംഗങ്ങളും. അടുത്തിടെ കുടുംബത്തിൽ നടന്ന ഏറ്റവും വലിയ വിശേഷം ദിയ കൃഷ്ണ എന്ന ഓസിയുടെ വിവാഹമായിരുന്നു. തമിഴ്‌നാട് സ്വദേശിയും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ അശ്വിന്‍ ഗണേഷാണ് ദിയയെ വിവാഹം ചെയ്തത്. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമുള്ള ദിയയുടെ വിവാഹം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. കുടുംബത്തിലെ എല്ലാവരും വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യമീഡിയ ഒരാഴ്ചയോളം കയ്യടിക്കിയത് ദിയയുടെ വിവാഹ വിശേഷങ്ങൾ തന്നെയായിരുന്നു.
താര കുടുംബത്തിന്റെ പുതിയ വിശേഷം കൃഷ്ണ കുമാറിന്റെയും സിന്ധു കൃഷ്ണ കുമാറിന്റെയും വിവാഹ വാർഷികമാണ്. 30 വർഷത്തെ ദാമ്പത്യജീവിതത്തിന്റെ ഓർമകളിൽ സിന്ധു പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 1994 ഡിസംബർ 12നായിരുന്നു സിന്ധുകൃഷ്ണയുടെയും കൃഷ്ണകുമാറിന്റെയും വിവാഹം. വിവാഹദിനത്തിൽ പകർത്തിയ ചിത്രങ്ങളിലൊന്നാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അഹാനയെ പോലെ തോന്നുന്നു എന്നാണ് ആരാധകരുടെ കമന്റ്. മറ്റു ചിലർ ഇഷാനിയെപ്പോലെ തോന്നുവെന്നാണ് പറയുന്നത്. അന്നും ഇന്നും നിങ്ങള്‍ രണ്ടാളും പൊളിയാണ്, അന്നും സുന്ദരി ഇന്നും സുന്ദരി എന്നിങ്ങനെ പോകുന്നു ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾ.
View this post on Instagram
കൃഷ്ണകുമാറിന്റഎ നാലു മക്കൾക്കും അച്ഛനെക്കാൾ മുഖസാമ്യം അമ്മയോടാണ്. ഇടയ്ക്കിടെ അമ്മയുടെ പഴയകാല ചിത്രങ്ങൾ പങ്കുവെച്ച് മേക്ക്ഓവർ നടത്തി ഞെട്ടിക്കാറുമുണ്ട് ഓരോരുത്തരും. സ്നേഹ ബന്ധം കൊണ്ടും കെട്ടുറപ്പുകൊണ്ടും ഒരു മാതൃകാ കുടുംബമായി തന്നെയാണ് കൃഷ്ണകുമാർ ഫാമിലി നിലകൊള്ളുന്നത്. ദിയയുടെ വിവാഹത്തിന് ശേഷം ഇനി അഹാനയുടെ വിവാഹം എന്നാണ് എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.