Beauty Tips

ദീപിക പദുകോണിൻ്റെ ചർമ്മത്തിൻ്റെ രഹസ്യം ഇതായിരുന്നോ?

ലോകമെമ്പാടുമുള്ള ആളുകൾ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നടിയാണ് ദീപിക പദുക്കോൺ. ആ നുണക്കുഴിയും, ശരീരവടിവും എല്ലാത്തിലുമുപരി തിളങ്ങുന്ന ചർമവുമെല്ലാം ആരും ഒന്ന് കൊതിച്ചുപോകും. ആ തിളങ്ങുന്ന ചർമം കിട്ടാൻ നിങ്ങളും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഉത്തരം ദീപികയുടെ ചർമ്മത്തിൻ്റെ രഹസ്യം എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ദീപികയുടെ തിളങ്ങുന്ന ചർമത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഉറക്കത്തിന് മുമ്പ് മേക്കപ് നീക്കം ചെയ്യുക എന്നതാണ്. താരത്തിന്റെ ദിവസം എത്ര തിരക്കുള്ളതാണെങ്കിലും ഉറങ്ങുന്നതിനു മുമ്പ് മുഖം നന്നായി വൃത്തിയാക്കുന്നത് ശീലമാക്കിയിട്ടുണ്ട്.

തണുത്ത വെള്ളത്തിൽ മുഖം മുക്കുന്നത് ദീപികയുടെ ഒരു സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമാണ്. ഇത് രക്തക്കുഴലുകളെ ഞെരുക്കുന്നതിനും, നീർവീക്കം കുറയ്ക്കുന്നതിനും, സുഷിരങ്ങൾ മുറുക്കുന്നതിനും, ചർമത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. ഐസ് വാട്ടർ തെറാപ്പി വീക്കം ശമിപ്പിക്കാനും രക്തചംക്രമണം വർധിപ്പിക്കാനും തിളക്കമുള്ള നിറം നൽകാനും നിങ്ങളെ സഹായിക്കും.

മറ്റൊന്ന്, സൺസ്‌ക്രീനാണ്. സൺസ്‌ക്രീനിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും ദീപിക പദുക്കോൺ കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. ദിവസേനയുള്ള സൺസ്‌ക്രീൻ പ്രയോഗം ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നു, അകാല വാർധക്യ സാധ്യത കുറയ്ക്കുന്നു, ത്വക്ക് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു, നിറം വർധിപ്പിക്കുന്നു. വേനൽക്കാലത്തും മഞ്ഞുകാലത്തും വീടിനകത്തോ പുറത്തോ ആണെന്നത് പരിഗണിക്കാതെ ദീപിക ദിവസേന രണ്ടുതവണ സൺസ്‌ക്രീൻ ഉപയോഗിക്കുന്നു. ദീപികയുടെ ദിനചര്യയിൽ ഏറ്റവും പ്രധാനപ്പെട്ട വസ്തുവാണ് സൺസ്‌ക്രീൻ.