കഴിഞ്ഞദിവസം റിലീസ് ആയ പുഷ്പ എന്ന ചിത്രത്തിന് വലിയ തോതിലുള്ള വിമർശനങ്ങളും സ്വീകാര്യതയും സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നുണ്ട് അതേസമയം ഈ ചിത്രം ഒരു പാൻ ഇന്ത്യൻ ചിത്രമാണ് എന്ന് എല്ലാവരും പറയുകയും ചെയ്യുന്നുണ്ട് വലിയ ആഘോഷത്തോടെ തന്നെയാണ് മലയാളികളും ഈ ചിത്രത്തെ ഏറ്റെടുത്തത് എന്നാൽ ചിത്രം പലർക്കും ഇഷ്ടപ്പെടാതെ വരികയും ചെയ്തിരുന്നു ചിത്രത്തിലെ ചില രംഗങ്ങളോടുള്ള അതൃപ്തി ആളുകൾ തെളിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ മോഹൻലാൽ തന്റെ പഴയ സിനിമയായ കാലാപാനിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
‘എല്ലാ സിനിമകളും ഓടണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ അതേപോലെ പ്രേക്ഷകർ ബഹുമാനിക്കുകയും വേണം ഓരോ ചിത്രങ്ങളെയും കാലാപാനിയും ഒരു പാൻ ഇന്ത്യൻ സിനിമയായിരുന്നു മാത്രമല്ല ഒരുപാട് ബിഗ് ബജറ്റ് ചിത്രങ്ങൾ ഇനിയും വരുന്നുണ്ട് എന്റെ സിനിമയും ഓടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ”
മോഹൻലാലിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം ഈ മാസമാണ് തീയറ്ററുകളിൽ എത്തുന്നത് വലിയ പ്രതീക്ഷയോടെ തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി പ്രേക്ഷകർ കാത്തിരിക്കുന്നത് ഒരുപാട് കാലത്തെ മോഹൻലാലിന്റെ ഒരു സ്വപ്നം കൂടിയാണ് ബറോസ് എന്ന ചിത്രത്തിലൂടെ സാക്ഷാത്കരിക്കുന്നത്. കുട്ടികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന ഈ ത്രീഡി ചിത്രത്തിൽ ഒരുപാട് പ്രത്യേകതകൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ട് മോഹൻലാൽ എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത് ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയും ചെയ്തു.
story highlight; mohanlal talkes pushpa