ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ വളരെയധികം ആരാധകരെ സ്വന്തമാക്കി നടനാണ് സാബുമോൻ. ഇതിനു മുൻപ് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത തരികിട പരിപാടിയും താരം ശ്രദ്ധ നേടിയിരുന്നു.. തുടർന്ന് സിനിമയിലൊക്കെ സജീവ സാന്നിധ്യമായി മാറുകയും ചെയ്തു ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഒന്നാം സീസണിൽ വിജയിയായി മാറിയതും സാബുമോൻ ആയിരുന്നു.. വലിയൊരു ആരാധകനിരതന്നെയായിരുന്നു ആ സമയത്ത് താരത്തിന് ഉണ്ടായിരുന്നത് ഇപ്പോൾ സിനിമയിലെ റേപ്പ് രംഗങ്ങളെ കുറിച്ച് സാബുമോൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
സിനിമയിൽ റേപ്പ് കാണിക്കുന്നതിനെ കുറിച്ചാണ് താരം സംസാരിക്കുന്നത്. റേപ്പ് അങ്ങനെ തന്നെ കാണിക്കണം ആളുകൾ പേടിക്കണം തള്ളിയിടുന്നതും വിയർപിറ്റ് വീഴുന്നതും കാണിച്ചാൽ സ്വീറ്റ് ആയി തോന്നും ക്രൂരത കണ്ടാൽ ആളുകൾ കോപ്പി ചെയ്യില്ല ഭയമായിരിക്കും തോന്നുന്നത്. ഇങ്ങനെയാണ് ഈ വിഷയത്തെക്കുറിച്ച് സാബുമോൻ പറയുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു നിരവധി ആളുകളാണ് ഇത് അംഗീകരിച്ചുകൊണ്ടും വിമർശിച്ചു കൊണ്ടും എത്തുന്നത്.. ഒരു രീതിയിൽ നോക്കുകയാണെങ്കിൽ സാബു പറയുന്നത് ശരിയാണെന്ന് ഒരുപറ്റം ആളുകൾ പറയുന്നു അതേസമയം മറ്റുചിലർ പറയുന്നത് ഇത് അംഗീകരിക്കാൻ സാധിക്കുന്നില്ല എന്ന് തന്നെയാണ്. ആറാട്ട് ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ ശ്രദ്ധ നേടിയ ആറാട്ട് സന്തോഷ് വർക്കിയേയും വിമർശിക്കുന്നുണ്ട് സാബുമോൻ
മീഡിയയാണ് ഇത്തരം ആളുകളെ കൂടുതൽ വളർത്തുന്നത് എന്നും അത്തരത്തിൽ മീഡിയ ചെയ്യരുത് എന്നും പലപ്പോഴും മറ്റു പലരുടെയും മാനസികാവസ്ഥ കൂടി മനസ്സിലാക്കണം എന്നും ഒക്കെയാണ് ഈ വിഷയത്തെക്കുറിച്ച് സാബുമോൻ പറയുന്നത് സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം അതേപോലെതന്നെ താരം ചില കോമഡി പരിപാടികളിൽ ജഡ്ജ് ആയും ഇപ്പോൾ എത്താറുണ്ട് പ്രൊഫഷണലി ആളൊരു അഡ്വക്കേറ്റ് ആണ്